തിരുവനന്തപുരം:കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ തൊഴിലാളി പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തൊഴിലിന്റെ വർത്തമാനം' ശില്പശാല എം.എസ്.സുരേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്ലാനിംഗ്‌ ബോർഡ് അംഗം സി.പി.ജോൺ,​ വി.ജെ. ജോസഫ് എന്നിവർ പഠന ക്ലാസുകൾ നയിച്ചു. യു.ഡി.എഫ് കൺവീനർ എം. എം.ഹസൻ,​ കെ .പി. തമ്പി കണ്ണാടൻ, ആർ.എം.പരമേശ്വരൻ, അഡ്വ.ജി.സുബോധൻ,ആന്റണി ആൽബർട്ട്, പത്മിനി തോമസ്, എ.എസ്.ചന്ദ്ര പ്രകാശ്, ഒ.എസ്.രാജീവ് കുമാർ, കാട്ടാക്കട രാമു, പരമേശ്വരൻ നായർ, ശിവദാസൻ, ആർ.എസ്. വിമൽകുമാർ, വഴിമുക്ക് സെയ്യദലി, വെട്ടു റോഡ്സലാം, കിഴുവിലം രാധാകൃഷ്ണൻ,​പുത്തൻപള്ളി നിസാർ, എരണിയൽ ശശി, സരള വിൻസന്റ്,​ എസ്.എസ്.സജികുമാരി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.