
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ ദൃശ്യമായത് കനത്ത ചാഞ്ചാട്ടം. ഗ്രാമിന് രാവിലെ 40 രൂപ കുറഞ്ഞെങ്കിലും ഏറെ വൈകാതെ 30 രൂപ വർദ്ധിച്ചു. 40 രൂപ താഴ്‌ന്ന് 4,725 രൂപയിലെത്തിയ ഗ്രാംവില ഉച്ചയോടെ 30 രൂപ ഉയർന്ന് 4,755 രൂപയിലെത്തി. 37,800 രൂപയിലേക്ക് രാവിലെ താഴ്‌ന്ന പവൻവില 38,040 രൂപയിലേക്കും ഉയർന്നു.
മുംബയ് വിപണിയിൽ പത്തുഗ്രാമിന് വില 160 രൂപ ഉയർന്ന് 51,980 രൂപയിലെത്തി. ഔൺസിന് 18.33 ഡോളർ താഴ്‌ന്ന് 1,774.96 ഡോളറാണ് രാജ്യാന്തരവില.