 
കൊച്ചി: സർക്കാർ കള്ളുചെത്ത് വ്യവസായബന്ധസമിതി പുനഃസംഘടിപ്പിച്ചു. സംസ്ഥാന ലേബർ കമ്മിഷണർ ചെയർമാനായി പുനഃസംഘടിപ്പിച്ച സമിതിയിൽ വിവിധ ജില്ലകളിൽനിന്ന് തൊഴിലാളികളെയും തൊഴിലുടമകളെയും പ്രതിനിധീകരിച്ച് ഒമ്പതുവീതം അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്‌തു. രണ്ടുവർഷമാണ് കാലാവധി.
കേരള സ്‌റ്റേറ്റ് കള്ളുഷാപ്പ് ലൈസൻസീസ് അസോസിയേഷൻ വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ സെക്രട്ടറിയുമായ ജോമി പോൾ നെടുങ്കണ്ടത്തിലാണ് ജില്ലയിൽ നിന്നുള്ള തൊഴിലുടമാ പ്രതിനിധി.