
സുൽത്താൻ ബത്തേരി: സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റിൽ അണ്ടർ 17 ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ തൃശ്ശൂരിന്റെ ഭരത് ലത്തീഷും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തിന്റെ സാറാകുര്യനും ചാമ്പ്യൻമാരായി.എറണാകുളത്തിന്റെ ജെ.വർഗീസിനാണ് രണ്ടാം സ്ഥാനം.പെൺകുട്ടികളിൽ തിരുവനന്തപുരത്തിന്റെ മീനാക്ഷി മിനുവാണ് റണ്ണർ അപ്പ്.ഡബിൾസ് വിഭാഗത്തിൽ അമൻ സുരേഷ് (തിരുവനന്തപുരം),ഭരത് ലത്തീഷ് (തൃശൂർ),മീനാക്ഷി വിനു,നന്ദ ഘോഷ് (തിരുവനന്തപുരം) എന്നിവർ വിജയികളായി.ആരോൺ റോബി (എറണാകുളം),അതുൽ കൃഷ്ണ (ആലപ്പുഴ),അളകനന്ദ,അനന്യ ആഗ്നസ് (എറണാകുളം) സഖ്യം റണ്ണേഴ്സ് അപ്പുമായി.
അണ്ടർ 19 ആൺകുട്ടികളിൽ എസ്.അക്ഷിത് (ആലപ്പുഴ),പെൺകുട്ടികളിൽ നയന ഒയാസീസ് (കോഴിക്കോട്) എന്നിവർ ഒന്നാം സ്ഥാനവും അതുൽ ജോൺമാത്യു (പാലക്കാട്),ആൻഡ്രിയ സാറാ കുര്യൻ (എറണാകുളം) എന്നിവർ രണ്ടാം സ്ഥാനവും നേടി.ഡബിൾസ് വിഭാഗത്തിൽ സി.എച്ച്.ചന്ദ്രജിത്ത്(കണ്ണൂർ),റൂബൻ റൂണി (ആലപ്പുഴ),സി.എച്ച്.കീർത്തി (കണ്ണൂർ),നയന ഒയാസിസ് (കോഴിക്കോട്) എന്നിവർ വിജയികളായി.അമൽ ജേക്കബ് മാത്യു,അതുൽ ജോൺമാത്യു (പാലക്കാട്),ആൻഡ്രിയ സാറാകുര്യൻ (എറണാകുളം),എസ്.മേഘ(ആലപ്പുഴ) സഖ്യം റണ്ണേഴ്സ് അപ്പുമായി.
അണ്ടർ 17,19 മിക്സഡ് ഡബിൾസിൽ ഭരത് ലത്തീഷ് (തൃശ്ശൂർ),മീനാക്ഷി വിനു(തിരുവനന്തപുരം) ഉദയപ്രകാശ്,നയന ഒയാസിസ് (കോഴിക്കോട്) വിജയികളും അമൻ സുരേഷ്,നന്ദഘോഷ് (തിരുവനന്തപുരം),സി.എച്ച്.ചന്ദ്രജിത്ത് (കണ്ണൂർ) സൈനബാ റീം (കോഴിക്കോട് ) എന്നിവർ റണ്ണേഴ്സ് അപ്പുമായി.