ravi-dahiya

ബർമിംഗ്ഹാം: ഗോദ ഇന്നും ഇന്ത്യൻ അക്കൗണ്ടിൽ മെഡൽ നിറച്ചു. പുരുഷൻമാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈലിൽ രവി ദഹിയ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചു. ഫൈനലിൽ നൈജീരിയൻ താരം ഇബികെവിനിമൊ വെൽസണ് ഒരവസരവും നൽകാതെയാണ് രവി ജയിച്ചു കയറിയത്. 10-0ത്തിന് ഫൈനലിൽ നൈജീരിയൻ താരത്തെ നിഷ്പ്രഭനാക്കി രവി.

Olympic silver medallist Ravi Kumar Dahiya bags a gold medal in 57 Kg weight category in wrestling with a 10-0 victory in #CommonwealthGames2022 pic.twitter.com/RXSLzWGN4R

— ANI (@ANI) August 6, 2022

കോമൺവെൽത്ത് ഗെയിംസിൽ രവിയുടെ ആദ്യ മെഡലാണിത്. പിന്നാലെ വിനേഷ് ഫോഗട്ടും സ്വർണം നേടി. വനിതകളുടെ 53 കിലോഗ്രാമിൽ ശ്രീലങ്കയുടെ കേഷനിയെയാണ് തോൽപ്പിച്ചത്. നവീനും ഫൈനലിൽ എത്തി.

Vinesh Phogat won the gold medal in 2014, 2018 & 2022 Commonwealth Games for India. pic.twitter.com/9FOfcWbNTk

— Johns. (@CricCrazyJohns) August 6, 2022

വനിതകളുടെ 50 കിലോയിൽ പൂജ ഗെഹ‌ലോട്ട് വെങ്കലം നേടി. പൂജ സിംഗും ദീപക് മെഹ്റയും വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടി.

നേരത്തെ ബോക്സിംഗിൽ വനിതകളുടെ ലൈറ്റ് വെയ്റ്റിൽ (57-60) ഇന്ത്യയുടെ ജാസ്മിൻ വെങ്കലം നേടി. സെമിയിൽ ഇംഗ്ലീഷ് താരം ജമ്മ റിച്ചാർഡ്സണോട് തോറ്രതോടെയാണ് ജാസ്മിന്റെ സ്വർണ സ്വപ്നം വെങ്കലമായത്. ജാസ്മിന്റെ ആദ്യ കോമൺ വെൽത്ത് ഗെയിംസാണിത്. ലൈറ്റ് ഫ്ലൈയിൽ (48-50 കിലോ) സെമിയിൽ ഇംഗ്ലീഷ് താരം സ്റ്രാവന്ന സ്റ്റൂബ്ലിയെ കീഴടക്കി ഇന്ത്യൻ മെഡൽ പ്രതീക്ഷയായ നികാത്ത് സരീൻ ഫൈനലിലെത്തി വെള്ളി ഉറപ്പിച്ചു. മിനിമം വെയ്റ്റിൽ (45-48 കിലോ) നീതുവും പുരുഷൻമാരുടെ ഫ്ലൈവെയ്റ്റിൽ അമിത് പംഗലും ഫൈനലിലെത്തിയിട്ടുണ്ട്.