children

വളർത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനെ ധൈര്യപൂർവം നേരിടുന്ന കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നായയുടെ പിൻകാലിലും വയറിലും പെരുമ്പാമ്പ് ചുറ്റിപ്പിടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.

തങ്ങളുടെ പ്രിയപ്പെട്ട നായയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കിയത് കണ്ട മൂന്ന് ആൺകുട്ടികൾ, വടിയെടുത്ത് പാമ്പിനെ അടിച്ചുകൊണ്ട് മാറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. ഈ ശ്രമം വിജയിക്കാതെ വന്നതോടെ കുട്ടികളിലൊരാൾ പാമ്പിന്റെ തലയിൽ പിടിച്ച് മുറുക്കുകയാണ്. ഈ സമയം മറ്റ് രണ്ട് പേർ നായയുടെ ശരീരത്തിൽ നിന്ന് പാമ്പിനെ ബലമായി മാറ്റാൻ ശ്രമിക്കുന്നു.

കുറച്ച് സമയത്തെ പരിശ്രമത്തിനൊടുവിൽ മിടുക്കന്മാർ നായയെ രക്ഷിക്കുകയും ചെയ്തു. കുറച്ചുനാളുകൾക്ക് മുൻപുള്ള ഈ വീഡിയോ കഴിഞ്ഞ ദിവസം ഒരാൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വീണ്ടും വൈറലാകുകയായിരുന്നു.

Children rescue the dog from the snake that would have caused his death pic.twitter.com/UL2oTd4GAb

— Ziad Abdel Aziz - Zizoo (@ZeezeeCoutee) August 6, 2022