cricket

ശ്രീനഗർ : ഭീകരരെ ഒന്നൊന്നായി സൈന്യം നരകത്തിലേക്ക് അയച്ചതോടെ കാശ്മീർ വീണ്ടും ഭൂമിയിലെ സ്വർഗമാവുകയാണ്. കാശ്മീരിൽ പെൺകുട്ടികൾക്കായി ആദ്യമായി വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരിക്കുകയാണ് സൈന്യം. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.

cricket

മച്ചൽ, പുശ്വരി, ദുഡി ഗ്രാമങ്ങളിലെ പെൺകുട്ടികളാണ് അവരുടെ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയത്. പെൺകുട്ടികൾക്ക് ആവേശം പകർന്ന് ഗ്രാമവാസികളും അവരുടെ ടീമുകളെ പിന്തുണയ്ക്കാൻ എത്തിയിരുന്നു. പെൺകുട്ടികൾ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയുമാണ് മത്സരത്തിൽ പങ്കെടുത്തത്.

cricket

പെൺകുട്ടികൾ അവരുടെ ഗ്രാമത്തെ വിജയിപ്പിക്കുവാൻ പരമാവധി പോരാടി. ഇതാദ്യമായാണ് തങ്ങൾക്ക് ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിക്കുന്നതെന്ന് അവർ പറഞ്ഞു. ടെലിവിഷനിൽ മത്സരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ക്രിക്കറ്റ് മൈതാനത്ത് കളിക്കുന്നത് അവർക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായി.

cricket

മച്ചൽ ഗ്രാമത്തിലെ പെൺകുട്ടികളാണ് വിജയകിരീടം നേടിയത്. ഇന്ത്യൻ സൈന്യത്തിന്റെ പുതിയ സംരംഭത്തിന് ഗ്രാമവാസികളും നന്ദി അറിയിച്ചു.