
ഉടമസ്ഥരാരുമില്ലാതെ പാസഞ്ചർ ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാളയുടെ വീഡിയോ വൈറലാവുന്നു.
ഝാർഖണ്ഡിൽ നിന്ന് ബീഹാറിലേക്കുള്ള ട്രെയിനിലാണ് കാള യാത്ര ചെയ്തത്. ആളുകൾക്ക് യാത്ര ചെയ്യേണ്ട കമ്പാർട്ടുമെന്റിന്റെ ബർത്തുകളിലൊന്നിൽ കാളയെ കെട്ടിയിട്ടിരിക്കുകയാണ്. പത്തോളം പേർ ചേർന്നാണ് കാളയെ ട്രെയിനിൽ കയറ്റിയതെന്നും, സഹയാത്രികരോട് അതിനെ സാഹിബ്ഗഞ്ച് സ്റ്റേഷനിൽ ഇറക്കിവിടാൻ ആവശ്യപ്പെട്ടുവെന്നും പ്രചരിക്കുന്ന വീഡിയോയിൽ ഒരാൾ പറയുന്നുണ്ട്. ഇത്രയും പറഞ്ഞ് കാളയെ കൊണ്ടു വന്നവർ ട്രെയിനിൽ നിന്നും ഇറങ്ങി പോയി.
अब इसे क्या कहेंगे! अब तक साइकिल, दूध का केन, सब्जी आदि लेकर बिहार की ट्रेनों में यात्रा करते देखा होगा. अब एक तस्वीर ये भी देखिए. मिर्जाचौकी से साहिबगंज जाने के दौरान मिर्जाचौकी रेलवे स्टेशन पर लोकल पैसेंजर में कुछ अज्ञातों ने क्या कारनामा किया है. वीडियो- भागलपुर से दिलीप pic.twitter.com/ELdIfXuE1s
— Prakash Kumar (@kumarprakash4u) August 5, 2022
ഝാർഖണ്ഡിൽ നിന്ന് ബീഹാറിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത കാളയുടെ വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. മുൻപ് ബംഗാളിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ കുതിരയുമായാണ് ഒരാൾ ട്രെയിനിൽ കയറിയത്. ഇയാളെ പിന്നീട് ആർപിഎഫ് അറസ്റ്റ് ചെയ്തിരുന്നു.