lion-

ലാഹോർ : പാകിസ്ഥാനിലെ ലാഹോർ സഫാരി മൃഗശാല പന്ത്രണ്ട് സിംഹങ്ങളെ ലേലം ചെയ്യാനൊരുങ്ങുന്നു.
അമിതമായ വംശവർദ്ധനവും, ഭക്ഷണത്തിനായുള്ള ഭീമമായ ചെലവുമാണ് സിംഹങ്ങളെ ലേലം ചെയ്യാൻ മൃഗശാല അധികൃതരെ പ്രേരിപ്പിക്കുന്നത്. നിലവിൽ മൃഗശാലയിൽ 29 സിംഹങ്ങളാണുള്ളത്. ഇവയിൽ രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവയെ ലേലം ചെയ്ത് എണ്ണം കുറയ്ക്കാനാണ് തീരുമാനം.

പാകിസ്ഥാനിലെ സമ്പന്നരായ വ്യക്തികൾ തങ്ങളുടെ വിദേശ വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. ഇതിനാൽ തന്നെ ലേലത്തിലൂടെ വലിയ തുക നേടാനാവും എന്നാണ് മൃഗശാല അധികൃതർ കരുതുന്നത്. 50,000 പാകിസ്ഥാൻ രൂപയാണ് ഒരു സിംഹത്തിന്റെ അടിസ്ഥാന വിലയെങ്കിലും ലേലം മുറുകുമ്പോൾ തുക ഉയരുമെന്നാണ് കണക്കുകൂട്ടൽ. ലേലത്തിന് പങ്കെടുക്കുന്നവർ മൃഗങ്ങളെ പരിപാലിക്കാൻ കഴിയുമെന്നതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.