mohanlal

മലയാളികള്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസൻ ജോഡി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരും ചേ‌ർന്ന് പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. ‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും പോലെ നിരവധി കഥാപാത്രങ്ങളിലൂടെ രസിപ്പിച്ച ഇവർ ഓഫ് സ്ക്രീനിലും അടുത്ത സുഹൃത്തുക്കളാണ്.

അസുഖബാധിതനായി കുറച്ച് നാൾ വേദികളിൽ നിന്ന് ശ്രീനിവാസൻ വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ മോഹൻലാലും ശ്രീനിവാസനും ഒരു വേദിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മഴവിൽ മനോരമയുടെ അവാർഡ് നിശയിലാണ് ഇരുവരും ഒരുമിച്ചത്. മമ്മൂട്ടി, ടൊവിനോ, ജയസൂര്യ ഉൾപ്പടെയുള്ളവർ അവാർഡ് നിശയിൽ പങ്കെടുത്തിരുന്നു. അവാർഡ് നിശയുടെ പ്രമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

mohanlal

ദാസനേയും വിജയനേയും പ്രേക്ഷകർക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടും വേദിയിലുണ്ടായിരുന്നു. പരിപാടിക്കിടെ ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ കവിളിൽ ഉമ്മ വയ്ക്കുന്നുണ്ട്. പ്രേക്ഷകർക്കും സത്യൻ അന്തിക്കാട് ഉൾപ്പടെയുള്ളവർക്കും ഇതൊരു മനോഹര കാഴ്‌ചയായി.

mohanlal