abhaya

വധുവായി അണിഞ്ഞൊരുങ്ങുന്ന ഗായിക അഭയ ഹിരൺമണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാട്ടിൽ മാത്രമല്ല ഫാഷനിലും തിളങ്ങുന്നയാളാണ് അഭയ. ഗായിക ധരിക്കാറുള്ള വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ പട്ടുസാരിയും ആന്റിക് ആഭരണങ്ങളുമണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടിയാണ് അഭയ ആരാധകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മേക്കോവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൗമ്യ ശ്യാം ആണ് അഭയയെ അണിയിച്ചൊരുക്കിയത്.

ആർ കെ ടി കളക്ഷനിൽ നിന്നുള്ള സാരിയാണ് അഭയ ധരിച്ചത്. ബ്രൈഡൽ മേക്കോവർ വീഡിയോ കണ്ടിട്ട് ആരാണ് അഭയയുടെ വരൻ എന്ന് അന്വേഷിക്കുന്നവരും നിരവധിയാണ്. എന്നാൽ കേട്ടോളൂ ഇത് അഭയയുടെ വിവാഹമല്ല, ഷോട്ടോഷൂട്ടാണ്. വധുവിന്റെ വേഷം നന്നായി ചേരുന്നുണ്ടെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Soumya Shyam (@soumyashyam_makeupartist)