kids

ചെന്നൈ: മൂന്ന്മക്കളെ പുഴയിലെറിഞ്ഞ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച് മാതാവ്. കുട്ടികൾ മരിച്ചു. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ തിരുവണ്ണാമലയിൽ ശാന്തകുപ്പത്താണ് സംഭവം. ശാന്തകുപ്പം സ്വദേശി പരശുരാമന്റെ ഭാര്യ അമുദയാണ് മക്കളായ പ്രിൻസ്, കുരലരശൻ, യാഷിണി എന്നിവരെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. സംഭവമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച അമുദയെ രക്ഷപ്പെടുത്തി.

കുടുംബവഴക്കിനെ തുടർന്നാണ് അമുദ കൂട്ടആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ആശുപത്രിയിൽ ചികിത്സയിലുള‌ള അമുദയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.