drivers-cabin

കൊച്ചി: മോൺസ്‌റ്റർ എനർജി മോട്ടോ ജിപി ശ്രേണിയുടെ 2022 എഡിഷൻ അവതരിപ്പിച്ച് യമഹ മോട്ടോർ ഇന്ത്യ. സൂപ്പർ സ്പോർട്ട് വൈ.ഇസഡ്.എഫ് - ആർ15 എം.,​ ദ ഡാർക്ക് വാരിയർ എം.ടി-15 വി2.0,​ ദ മാക്‌സി സ്പോർട്‌സ് സ്കൂട്ടർ ഏറോക്‌സ് 155,​ റേ ഇസഡ്.ആർ 125 എഫ്.ഐ ഹൈബ്രിഡ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ എഡിഷൻ.
യമഹയുടെ 'ദ കോൾ ഒഫ് ദ ബ്ളൂ" കാമ്പയിന്റെ ഭാഗമായി ബ്ളൂ സ്‌ക്വയർ ഔട്ട്‌ലെറ്റ്‌സിൽ പുത്തൻ മോഡലുകൾ ലഭിക്കും. സൂപ്പർ സ്പോർട്ട് വൈ.ഇസഡ്.എഫ് - ആർ15 എമ്മിന് 1.91 ലക്ഷം രൂപ,​ ദ ഡാർക്ക് വാരിയർ എം.ടി-15 വി2.0ന് 1.65 ലക്ഷം രൂപ,​ റേ ഇസഡ്.ആർ 125എഫ്.ഐ ഹൈബ്രിഡിന് 87,330 രൂപ എന്നിങ്ങനെയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. മാക്‌സി സ്പോർട്‌സ് സ്കൂട്ടർ ഏറോക്‌സ് 155ന്റെ വില പിന്നീട് വെളിപ്പെടുത്തും.
ലിമിറ്റഡ് എഡിഷൻ മോഡലുകളാണെങ്കിലും എത്ര യൂണിറ്റുകളാണ് വിറ്റഴിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിലെ സ്‌റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ് സാങ്കേതിക മികവുകൾ. നിർമ്മാണവും അതേ പ്ളാറ്റ്‌ഫോമിലാണ്; ഫീച്ചറുകളിലും മാറ്റമില്ല. യമഹ മോട്ടോ ജിപിയുടെ റേസിംഗ് കളർ,​ മോൺസ്‌റ്റർ എനർജി ബ്രാൻഡിംഗും ലോഗോയും സൈഡ് ബോഡി പാനൽ,​ മഡ്‌ഗാർഡുകൾ എന്നിവയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.