
ചെന്നൈ: രാജ്യത്തെ 75 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ചേർന്ന് വികസിപ്പിച്ചെടുത്ത ആസാദിസാറ്റ് അടക്കം രണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുളള എസ്എസ്‌എൽവി ദൗത്യത്തിന്റെ ആദ്യ ഘട്ടം പരാജയപ്പെട്ടു. സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്‌എസ്‌എൽവി) പ്രഥമ വിക്ഷേപണത്തിൽ രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിക്കാനായില്ല. സെൻസർ തകരാറാണ് പ്രശ്‌നമായത് എന്ന് ഐഎസ്‌ആർഒ അറിയിച്ചു. ആസാദിസാറ്റിനൊപ്പം എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്(ഇഒഎസ്-2) എന്ന ഉപഗ്രഹവുമാണ് ദൗത്യത്തിലുണ്ടായിരുന്നത്.
നിർദ്ദിഷ്‌ട ഭ്രമണപഥത്തിലെത്തിക്കാൻ കഴിയാത്തതിനാൽ ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്ന് ഐഎസ്‌ആർഒ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ലിക്വിഡ് പ്രൊപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിംഗ് മൊഡ്യൂളിന്(വിടിഎം) സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.
സ്‌പേസ്‌കിഡ്‌സ് ഇന്ത്യ എന്ന സ്‌റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലയിൽ നിന്നുളള 750 വിദ്യാർത്ഥികൾ ചേർന്ന് വികസിപ്പിച്ചതാണ് ആസാദിസാറ്റ്. മലപ്പുറത്തെ മംഗലം സർക്കാർ സ്‌കൂളിലേതടക്കം വിദ്യാർത്ഥികളുടെ പങ്കാളിത്തം ഇതിലുണ്ടായിരുന്നു. ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
(1/2) SSLV-D1/EOS-02 Mission update: SSLV-D1 placed the satellites into 356 km x 76 km elliptical orbit instead of 356 km circular orbit. Satellites are no longer usable. Issue is reasonably identified. Failure of a logic to identify a sensor failure and go for a salvage action— ISRO (@isro) August 7, 2022