
വിരുമൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നായകി നായകൻമാരായ കാർത്തിയും അദിതി ഷങ്കറും നാളെ തിരുവനന്തപുരത്ത് . സംവിധായകൻ മുത്തയ്യ ,സഹനിർമ്മാതാവ് രാജശേഖർ കർപ്പൂര പാണ്ഡ്യൻ എന്നിവരോടൊപ്പം കാർത്തിയും അതിദിയും ഉച്ചയ്ക്ക് 2ന് ഹോട്ടൽ ഹൈസന്ദിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ചിത്രത്തിന്റെ പ്രചാ രണത്തിനായി മലേഷ്യൻ സന്ദർശനത്തിലാണ് കാർത്തിയും അദിതിയും. സംവിധായകൻ ഷങ്കറിന്റെ മകളായ അദിതിയുടെ ആദ്യ ചിത്രമാണ് വിരുമൻ. അച്ഛനും മകനും തമ്മിലുള്ള പോരിനെ ആസ്പദമാക്കി ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ എന്റർടെയ്നറായ വിരുമൻ ആഗസ്റ്റ് 12ന് റിലീസ് ചെയ്യും.കൊമ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം കാർത്തിയും മുത്തയ്യയും ഇടവേളക്കുശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 2ഡി എന്റർടെയ്മെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മാണം. യുവൻ ഷങ്കർ രാജ സംഗീത സംവിധാനം ഒരുക്കുന്നു.ഫോർച്യുൻ സിനിമാസാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്.