
കുളു: പൊതുഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചും അവ ലംഘിച്ചാലുളള പ്രശ്‌നങ്ങളെക്കുറിച്ചും വിവിധ സർക്കാർ വകുപ്പുകൾ സൂചനാ ബോർഡുകൾ വഴിയും സമൂഹമാദ്ധ്യമങ്ങളിലൂടെയും നമുക്കെല്ലാം മുന്നറിയിപ്പ് നൽകാറുണ്ട്. അത്തരത്തിൽ ഒരു കിടിലൻ മുന്നറിയിപ്പ് ബോർഡാണ് ഇവിടെ വിഷയം. ഇൻസ്‌റ്റഗ്രാമിൽ അജ്‌നാസ് കെ.വി എന്നയാൾ ഷെയർ ചെയ്‌ത പോസ്‌റ്റിൽ മണാലി പൊലീസ് സ്ഥാപിച്ച ഒരു ബോർഡ് കാണാം. മദ്യപാനീ വണ്ടിയോടിക്കരുത് എന്ന് എഴുതിയിരിക്കുന്ന ബോർഡിൽ അതിന് കാരണം എഴുതിയിരിക്കുന്നതാണ് രസകരം.
മണാലിയിലെ ജയിലിൽ കൊടും തണുപ്പാണ് എന്നാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കുളള മുന്നറിയിപ്പ്. ഇത് മണാലിയാണ് ഇവിടെ ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് പോസ്‌റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്. ജൂലായ് 25ന് ഷെയർ ചെയ്‌ത പോസ്‌റ്റ് ഇതിനകം മൂന്നര ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്‌തത്.