ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 12ന് ഒ.ടി.ടി റിലീസാകും. എസ്.എസ് ഫ്രെയിംസ് ഒ.ടി.ടിയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്. റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

janaki

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജാനകി സുധീറും അശോക് ആർ. നാഥും. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

'ലെസ്‌ബിയൻ സ്റ്റോറി എന്ന് പറഞ്ഞപ്പോൾ സദാചാരക്കാരിലുണ്ടാകുന്ന വികാരങ്ങളാണ് വിവാദത്തിന് കാരണം. അനാവശ്യമായ വിവാദമാണിത്. ഇതൊരു സെക്‌സ് മൂവിയല്ല, എന്നാൽ ആവശ്യത്തിന് സെക്‌സ് ഇതിലുണ്ട്. മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. ഒരുപാട് ഫെസ്‌റ്റിവലിൽ പങ്കെടുത്ത ചിത്രമാണിത്. ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഇതൊരു 'എ' പടം അല്ല. ' - അശോക് പറഞ്ഞു.

'എനിക്ക് വേറൊരു കഥാപാത്രമാണ് കിട്ടിയത്. ഈ റോൾ ചോദിച്ച് വാങ്ങിയതാണ്. ഈ ക്യാരക്‌ടർ ഒരു ഭാഗ്യമായി കാണുന്നു. വല്ലാത്തൊരു കണ്ടന്റാണ് ചിത്രത്തിലേത്'- ജാനകി പറഞ്ഞു.