
വളർത്തുനായ ആയാലും പൂച്ച ആയാലും അവരുടെ കുസൃതികൾ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. മിക്കവരും തങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരിക്കും ഇത്തരം ജീവികളെ കാണുക. ഇഷ്ടപ്പെട്ട ഭക്ഷണവും ആവശ്യമായ ചികിത്സകളൊക്കെ നൽകിയാണ് മൃഗസ്‌നേഹികൾ ഇവയെ പരിചരിക്കാറ്.
തങ്ങളുടെ വീട്ടിലെ മിണ്ടാപ്രാണികളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന നിരവധിപേരുണ്ട്. അത്തരത്തിൽ ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമായിക്കൊണ്ടിരിക്കുന്നത്. ഈ പൂച്ചയ്‌ക്കൊരു പ്രത്യേകതയുണ്ട് എന്താണെന്നല്ലേ? ഇതിന്റെ തല എപ്പോഴും നനഞ്ഞിരിക്കും.
എന്തുകൊണ്ടാണ് പൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുന്നതെന്ന് അന്വേഷിച്ച വീട്ടുകാർ ഞെട്ടി. വീട്ടിലെ നായയാണ് പൂച്ചയുടെ തല നനഞ്ഞിരിക്കാൻ കാരണം. എങ്ങനെയെന്നല്ലേ? നായ എപ്പോഴും പൂച്ചയുടെ തല വായിലാക്കുന്നതാണ് തല നനയാൻ കാരണം. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.