astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 8 1197 കർക്കടകം 23 തിങ്കളാഴ്ച.
(മദ്ധ്യാഹ്ന ശേഷം 2 മണി 36 മിനിറ്റ് 48 സെക്കന്റ് വരെ തൃക്കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം)


അശ്വതി: മതപരമായ കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും, നിയമപരമായി ആനുകൂല്യങ്ങൾ ലഭിക്കും, ധനപരമായി നല്ല സമയം, അന്യദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും, മറ്റുള്ളവർക്ക് ഉപദേശം നൽകാൻ കഴിവുള്ളവർ ആയിരിക്കും.

ഭരണി: ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് പുരോഗതി, യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും.

കാർത്തിക: കുടുംബസുഖം, സുഖാനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നല്ലസമയം, പരീക്ഷകളിൽ വിജയം ചിലരിൽ സ്‌ത്രൈണത കൂടി നിൽക്കുന്നതായി കാണാം, പൊതു ജനാനുകൂല്യം, അധികാരികളുടെ പ്രീതി, വരവിനേക്കാൾ ചെലവ് അധികരിച്ചു നിൽക്കും.

രോഹിണി: ബുദ്ധിശാലികൾ ആയിരിക്കും, ഒരവസ്ഥയും സ്ഥിരമായി നിൽക്കില്ല, സ്വന്തം തീരുമാനങ്ങൾ കൂടെ കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല, ചിലപ്പോൾ സാമ്പത്തിക ബാധ്യത വന്നുചേരും.

മകയിരം: ദമ്പതികൾ തമ്മിൽ അഭിപ്രായൈക്യം, സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സുഖാനുഭവങ്ങൾ,പ്രമോഷൻ ലഭിക്കും, രോഗശമനം.

തിരുവാതിര: എതിർപ്പുകളെ ധീരമായി നേരിടണം, സ്ഥിരതയില്ലായ്മ പലവിധത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, ഭീരുത്വം ഉണ്ടാകും എങ്കിലും പുറമേ ധൈര്യം പ്രകടിപ്പിക്കും, സന്താനങ്ങൾക്കായി പണം ചിലവഴിക്കേണ്ടി വരും, ദൂരയാത്ര വേണ്ടിവരും.

പുണർതം: സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം ഉള്ളവർ കോപം കലഹം എന്നിവയ്ക്ക് അടിമപ്പെടരുത്, പിതാവിന് രോഗാവസ്ഥയെ നേരിടേണ്ടി വരും, ആഡംബര ഭ്രമം ധനചെലവ് വരുത്തിവയ്ക്കും, അഭിമാനക്ഷതം വരാതെ നോക്കണം.

പൂയം: സ്ത്രീകൾ മൂലം മാനഹാനി സംഭവിക്കാം, അടുത്ത ബന്ധുക്കൾ ശത്രുക്കൾ ആകും, സർപ്പ ദോഷം സംഭവിക്കാം, ചെറിയൊരു സംഗതി പോലും വിപരീതമായി വന്നാൽ വളരെ പെട്ടെന്നുതന്നെ തളർന്നു പോകും, പണം ചെലവഴിക്കുന്ന കാര്യത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ ഏറെ കഷ്ടപെടും.

ആയില്യം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മന:പ്രയാസം ഉണ്ടാകാം, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം, അന്യരോട് കയർക്കും, ധനനഷ്ടം, കുടുംബകലഹം, വിവാഹ ജീവിതത്തിൽ കല്ലുകടി, ദുഷിച്ച ദിവസം, യാത്രകൾ മാറ്റി വയ്ക്കുക.

മകം: തൊഴിൽ നഷ്ടപ്പെട്ടാലും മറ്റൊന്ന് കണ്ടുപിടിച്ചു മുന്നേറും.നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവർത്തിക്കണം
ഇല്ലാത്ത പ്രൌഡിയും പെരുമയും പുറമേ കാണിക്കും, ധനസമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിന് എന്ത് മാർഗ്ഗം അവലംബിക്കുകയും ചെയ്യും.

പൂരം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല, വ്യവഹാരങ്ങളിൽ പരാജയ ഭീതി, പ്രവർത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും,യാത്രാവേളയിൽ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം.

ഉത്രം: ഈശ്വരാധീനം കൊണ്ട് മാത്രമേ കാര്യങ്ങൾ അനുകൂലമാക്കാൻ സാധിക്കു, എതിർക്കുന്നവരെ കീഴ്‌പ്പെടുത്തും, ദമ്പതികളുടെ കാര്യത്തിൽ സുഖവും സമാധാനവും അനുഭവത്തിൽ വരും, ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്ല്യം കിട്ടും, സഹോദരിൽ നിന്നും മനക്ലേശം ഉണ്ടാകും.

അത്തം: സ്ത്രീകളെ ആകർഷിക്കാനുള്ള കഴിവുണ്ടാകും, രാഷ്ട്രീയത്തിലും, മദ്ധ്യസ്ഥതയ്ക്കും പറ്റിയവർ ആയിരിക്കും, പൊതുവേ ഗുണദോഷ സമ്മിശ്രമായ ദിവസം, മറ്റുള്ളവരിൽ നിന്നും ക്ലേശകരമായ അനുഭവങ്ങൾ വരാം, കുടുംബപരമായി ഉള്ള അസ്വസ്ഥതകൾ കുറയും, മംഗല്യത്തിന് കാലതാമസമോ തടസ്സമോ നേരിട്ടിരുന്നവർക്ക് അവയൊക്കെ മാറും.

ചിത്തിര: കലാപരമായ കാര്യങ്ങളിൽ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, സുഹൃത്തുകൾ മുഖേനെ അംഗീകാരം, നിഗൂഡ ശാസ്ത്രങ്ങളിൽ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതിയുണ്ടാകും, ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്തബോധം കാണിക്കും, പലരും സഹായത്തിനെത്തും.

ചോതി: പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും, ധനപരമായി ഉയർച്ച, വിദ്യാവിജയം, ദാമ്പത്യം സമാധാനപൂർണ്ണം, മനസ്സുഖം കിട്ടും, ധനലാഭം, സഹോദരസ്ഥാനത്തുള്ളവരിൽ നിന്നും അനുകൂല നിലപാട്.



വിശാഖം: വിശേഷപ്പെട്ട ആഹാരം ലഭിക്കും, വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും, സന്തോഷം നിറഞ്ഞ സമയം, വിവാദങ്ങളിൽ വിജയവും രോഗശാന്തിയും ഉണ്ടാകും, ബിസിനസിൽ നേട്ടങ്ങൾ, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.

അനിഴം: സുഹൃത്തുക്കൾ വർദ്ധിക്കും, ക്ഷേത്ര ദർശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം, കാര്യങ്ങൾ അനുകൂലമാകും, പ്രവർത്തന വിജയം,കുടുംബത്തിൽ സമാധാനം കളിയാടും, സാമ്പത്തീകമായി നേട്ടംകൈവരിക്കും, സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും.

കേട്ട: പുതിയസംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതികൾ നടപ്പിലാക്കും, സുഹൃത്തുകൾ മുഖേനെ അംഗീകാരം, സുഖാനുഭവങ്ങൾ, ആരോഗ്യ പരിപാലനം നടത്തും, ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, ധനപരമായ കാര്യങ്ങളിൽ നേട്ടം, വിദ്യാർത്ഥി കൾക്ക് നല്ലസമയം, കലാരംഗത്ത് വിജയം.

മൂലം: നിഗൂഢ ശാസ്ത്രങ്ങളിൽ ആഭിമുഖ്യം തോന്നും, കുടുംബസുഖം, ബന്ധുഗുണം,പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തീക പ്രയാസങ്ങൾക്ക് കുറവ് വരും. താമസസ്ഥലം മാറിപ്പോകേണ്ടി വരും, യാത്രയിൽ ധന നഷ്ടം, വ്യവഹാരങ്ങളിൽ പരാജയ ഭീതി.

പൂരാടം: സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും, ധനനാശം അനുഭവത്തിൽ വരും, എപ്പോഴും കർമ്മനിരതനായിരിക്കണം, അലസത കഷ്ടങ്ങൾ വരുത്തും, ഇഷ്ടമല്ലാത്ത തൊഴിൽ, വിഷയാസക്തി മൂലം പ്രയാസങ്ങൾ നേരിടേണ്ടി വരും, മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം.

ഉത്രാടം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.

തിരുവോണം: മുൻകോപം മൂലം ആപത്ത്, നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്, പ്രവർത്തിനേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും, പിതൃബന്ധുക്കളിൽ നിന്നും വിഷമാനുഭവങ്ങൾ, മാതാപിതാക്കൾക്ക് ആരോഗ്യ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ.

അവിട്ടം: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ഉദര രോഗം മൂലം ബുദ്ധിമുട്ടുകൾ, വിലപിടിച്ച സംഗതികൾ മോഷണം പോകും, കുടുംബബന്ധങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, മാറാവ്യാധികൾ പിടിപെടാതെ നോക്കണം.

ചതയം: രഹസ്യങ്ങൾ മറ്റുള്ളവരും ആയി പങ്കിടരുത്, ബന്ധുക്കളിൽ നിന്നും എതിർപ്പുകൾ, ഈശ്വരാധീനം കുറയും, അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നുംചെയ്യരുത്, പ്രണയ കാര്യങ്ങളിൽ ദുഃഖം, സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം.

പൂരുരുട്ടാതി: രഹസ്യ സ്വഭാവത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കുക, ദുർവാശി ഒഴിവാക്കുക, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, സഹായിക്കാമെന്നു ഏറ്റിരുന്നവർ വാക്ക് മാറ്റിപ്പറയും, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവർത്തിക്കരുത്.

ഉത്രട്ടാതി: ശത്രുക്കളുടെ ഉപദ്രവം കൂടും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പരോഗതി, സ്ത്രീകൾ സൗഭാഗ്യ വതികളും ഈശ്വര വിശ്വാസികളും ആയിരിക്കും, സ്‌നേഹംനിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്‌പെടുത്താൻ വിരുതുണ്ടാകും, സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താൽപ്പര്യം കൂടും.

രേവതി: ഉല്ലാസ യാത്രകൾക്ക് തയ്യാറാകും, ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന സമയം, മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കും, മറ്റുള്ളവരെ ദുഷിക്കുകയും അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങൾ വരുത്തിവയ്ക്കും.