
കടുത്ത മാനസികസംഘർഷവും കഴുത്ത് വേദന തുടങ്ങിയവ മൈഗ്രെയ്നിന്റെ പ്രധാന കാരണങ്ങളാണ്. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകളിലെ മുറുക്കം കുറയ്‌ക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ട് സാധിക്കും. എണ്ണ തേച്ചുള്ള മസാജ് തലയോട്ടിയിലും ഹെയർ ഫോളിക്കിളിലും ഓക്സിജൻ ധാരാളം എത്തിക്കുകയും ഉണർവ് നൽകുകയും ചെയ്യും.
മുടി വളരാൻ ഏറ്റവും സഹായകരം.ചെറു ചൂട് വെളിച്ചെണ്ണയോ ആവണക്കെണ്ണയോയാണ് ഉത്തമം.ശരീരത്തിന് ഉണർവും ഉന്മേഷവും ലഭിക്കുമ്പോൾ ഒരു പരിധി വരെ സമ്മർദ്ദവും കുറയും. മസാജ് ചെയ്യുമ്പോൾ തലയിലേക്കുള്ള രക്തചംക്രമണം വർദ്ധിക്കുന്നു. അത് വഴി ലഭിക്കുന്ന ഓക്‌സിജൻ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കാൻ പ്രാപ്തരാക്കുന്നു. ഓർമശക്തി കൂടാൻ സഹായിക്കും.