selva

കാലി (കൊളംബിയ) : കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന് മെഡൽത്തിളക്കം. പുരുഷ ട്രിപ്പിൾ ജമ്പിൽ സെൽവ പി. തിരുമാരനാണ് മികച്ച വ്യക്തിഗത പ്രകടനത്തോടെ വെള്ളിമെഡൽ നേടിയത്. 16.15 മീറ്റർ ചാടിയാണു പതിനേഴുകാരനായ സെൽവ 2–ാം സ്ഥാനം നേടിയത്. 17.27 മീറ്ററെന്ന ചാമ്പ്യൻഷിപ് റെക്കാഡ് ദൂരം താണ്ടിയ ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് സ്വർണജേതാവായി. ഇന്ത്യൻ വനിതാ 4–400 മീറ്റർ ടീം ഫൈനലിനു യോഗ്യത നേടിയിട്ടുണ്ട്.

India's Selva P Thirumaran has won Silver Medal in the Men's Triple Jump event at World U20 Athletics Championships!

His best jump 16.15m is also his personal best!

Congratulations Selva #Cheer4India pic.twitter.com/NYDVavGF4l

— Kiren Rijiju (@KirenRijiju) August 6, 2022

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ മലയാളി താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കിയിരുന്നു. എൽദോസ് പോൾ സ്വർണവും അബ്‌ദുള്ള അബൂബക്കർ വെള്ളിയും നേടി. പുരുഷന്മാരുടെ ബോക്‌സിംഗിൽ അമിത് പാംഘൽ സ്വർണം നേടി. 51 കിലോ വിഭാഗത്തിലാണ് പാംഘലിന്റെ നേട്ടം. ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെയാണ് അമിത് പരാജയപ്പെടുത്തിയത്.

India's Selva P Thirumaran wins SILVER Medal at the World U-20 Athletics Championships.

Congratulations to him. pic.twitter.com/flxmYoLJWf

— Dilip Ghosh (@DilipGhoshBJP) August 6, 2022

വനിത ബോക്‌സിംഗില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0 നാണ് നിതു പരാജയപ്പെടുത്തിയത്.

ബാ‌ഡ്‌മിന്റൺ വനിതാ സിംഗിൾസിൽ പി.വി സിന്ധു മെഡൽ ഉറപ്പിച്ചു. സിംഗപ്പൂർ താരം ജിയ മിൻ യോയെ പരാജയപ്പെടുത്തി ഫെെനലിൽ കടന്നതോടെയാണ് സിന്ധുവിന് മെഡൽ ഉറപ്പായത്. 21-19, 21-17 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വി‌ജയം. കോമൺവെൽത്ത് ഗെയിംസിൽ മുൻപ് നാല് മെഡലുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

ഹോക്കിയിൽ വനിത ടീം വെങ്കല മെഡൽ നേടി. ന്യൂസിലാന്റിനെ ഫെെനലിൽ തോൽപ്പിച്ചാണ് മെഡൽ നേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചു. ഓസ്‌ട്രേലിയയോട് സെമിയിൽ തോറ്റതിന് പിന്നാലെയാണ് വെങ്കല മെഡലിനുള്ള മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്.