
കാസർകോട്: കേരള-കർണ്ണാടക അതിർത്തിയിലെ വോർക്കാടി സുങ്കതകട്ടയിൽ ബഹുനില കെട്ടിടം തകർന്നുവീണു. ആളപായം ഇല്ല. ഇന്നലെ രാവിലെ 10.15 ന് ആളുകൾ നോക്കിനിൽക്കെ കെട്ടിടം പിറകിലെ തോട്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടേതാണ് കെട്ടിടം. 15 വർഷം മുമ്പ് നിർമ്മിച്ച ഈ മൂന്നുനില കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതാണ് കെട്ടിടം തകരാൻ കാരണം.വിള്ളൽ കണ്ടതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് താമസക്കാരെയും കടകളും ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. കെട്ടിടത്തിന്റെ രണ്ടു നില റോഡു നിരപ്പിലും ഒരു നില താഴെയുമായിരുന്നു. രണ്ടു കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. തയ്യൽ കട,ഫർണിച്ചർ കട,ബി. ജെ.പി ഓഫീസ് എന്നിവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.
പടം ..കാസർകോട് ജില്ലയിലെ വോർക്കാടി ഗ്രാമപഞ്ചായത്തിലെ സുങ്കതകട്ടയിൽ തോട്ടിന്റെ കരയിലുണ്ടായിരുന്ന ബഹുനില കെട്ടിടം ഇന്നലെ തകർന്നുവീണു. ആളുകൾ നോക്കിനിൽക്കെയാണ് പിറകിലെ തോട്ടിലേക്ക് കെട്ടിടം ഒന്നാകെ മറിഞ്ഞുവീണത്. കടകളും പാർട്ടി ഓഫീസും രണ്ടു ദിവസം മുമ്പ് ഒഴിപ്പിച്ചതിനാൽ അപകട സമയത്ത് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. ഇത് ആളപായം ഇല്ലാതാക്കി.