
ന്യൂഡൽഹി: കാർഷിക മേഖലയുടെ വൈവിധ്യ വൽക്കരണത്തിന്റെ പ്രാധാന്യവും ഭക്ഷ്യ എണ്ണകളിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാന മന്ത്രി ഇന്നലെ നിതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയം, വിള വൈവിധ്യം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും അവരുടെ സംസ്ഥാനങ്ങളിലെ മികച്ച ഉദാഹരണങ്ങൾ പങ്ക് വെച്ചതായി നിതി ആയോഗ് സി.ഇ.ഒ പരമേശ്വരൻ അയ്യർ അറിയിച്ചു.
കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമൻ, എസ്.ജയശങ്കർ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെരി, രമേഷ് ചന്ദ് തുടങ്ങിയവരും പങ്കെടുത്തു.