
കൽപറ്റ: വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ പത്ത് സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 773.60 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
775.600 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ ഇന്നലെ ഉച്ചയോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.95 അടിയായി ഉയർന്നു. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കും. നിലവിലുള്ള പത്ത് ഷട്ടറുകളും അറുപത് സെന്റീമീറ്ററായി ഉയർത്തും.