
സ്വകാര്യ ഭാഗത്ത് എറ്റവും കൂടുതൽ ടാറ്റൂ ചെയ്‌ത സ്ത്രീ താനാണെന്ന അവകാശവാദവുമായി മോഡൽ രംഗത്ത്. ബ്രിട്ടീഷ് മോഡലായ ബെക്കി ഹോൽഡ് ആണ് അവകാശവാദവുമായെത്തിയിരിക്കുന്നത്. മുപ്പത്തിനാലുകാരിയുടെ ശരീരത്തിൽ 95 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് യുവതിയുടെ അവകാശവാദം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഏകദേശം മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് ടാറ്റൂ ചെയ്യാൻ യുവതിക്ക് ചെലവായത്. അഞ്ച് ഘട്ടങ്ങളായിട്ടാണ് സ്വകാര്യഭാഗത്തെ ടാറ്റൂ പൂർത്തിയാക്കിയത്.
സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുമ്പോൾ വളരെയധികം വേദന അനുഭവപ്പെട്ടെന്ന് യുവതി പറയുന്നു. ശരീരം മുഴുവൻ ടാറ്റൂ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടി എത്ര വേദന സഹിക്കാനും തയ്യാറാണെന്നും മോഡൽ വ്യക്തമാക്കി. സ്വകാര്യഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിന്‍റെ ചിത്രങ്ങളും മോഡൽ പുറത്തുവിട്ടിട്ടുണ്ട്.