putin

ന്യൂയോർക്ക്: യുഎസിലെ കുട്ടികളുടെ പാർക്കിൽ അപമാനിതനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ന്യൂയോ‌ർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പുട്ടിന്റെ പ്രതിമയിലാണ് കുട്ടികൾ കളിതോക്ക് വച്ച് വെള്ളം ചീറ്റിയും മുഖത്ത് മണ്ണുവാരിയിട്ടും അപമാനിക്കുന്നത്. യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ അപലപിച്ചാണ് യുദ്ധത്തിന് ഉപയോഗിക്കുന്ന ടാങ്കിന് മുകളിൽ ഇരിക്കുന്ന രീതിയിലുള്ള പുട്ടിന്റെ പ്രതിമ പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. രക്തചുവപ്പ് നിറമാണ് പ്രതിമയ്ക്ക് നൽകിയിരിക്കുന്നത്. ഫ്രഞ്ച് ശിൽപ്പിയായ ജെയിംസ് കൊളോമിനയാണ് ശിൽപ്പം സ്ഥാപിച്ചത്.

റഷ്യ- യുക്രെയിൻ യുദ്ധത്തെ അപലപിക്കുന്നതിനും അക്രമപരവും വിനാശകരവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനായി കുട്ടികളുടെ ധൈര്യത്തെ പ്രചോദിപ്പിക്കുന്നതിനുമാണ് പ്രതിമ ലക്ഷ്യമിടുന്നതെന്ന് കൊളോമിന പറഞ്ഞു. ടാങ്കിൽ ഇരിക്കുന്ന രക്തരൂക്ഷിതനായ പുട്ടിൻ (ബ്ളഡി പുട്ടിൻ ഓൺ ടാങ്ക്) മാതൃകയിലുള്ള പ്രതിമകൾ മുൻപ് സ്പെയിനിലും പാരീസിലും മറ്റ് ശിൽപ്പികൾ സ്ഥാപിച്ചിരുന്നു.

View this post on Instagram

A post shared by James Colomina (@jamescolomina)

Playground Putin statue targeted by NYC kids https://t.co/YCgSk60J9w

📷 Andrew Kelly pic.twitter.com/jaqUXGJ5bO

— Reuters Pictures (@reuterspictures) August 3, 2022