
നമ്മുടെ സുഹൃത്തുക്കൾ മനുഷ്യന്മാർ തന്നെയാകാണമെന്നില്ല. ചില സമയങ്ങളിൽ വളർത്തുമൃഗങ്ങളോ പക്ഷികളോ ഒക്കെ ആ സ്ഥാനം ഏറ്റെടുക്കാറുണ്ട്. ഉടമയുടെ മുഖമൊന്നുവാടിയാൽ മനസിലാക്കുന്ന വളർത്തുമൃഗങ്ങളുടെ കഥകൾ നമ്മൾ കേൾക്കാറുണ്ട്.
അത്തരത്തിൽ തെരുവ് നായ്ക്കൾ ഒരു യുവതിയോട് സ്‌നേഹം കാണിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹർഷ് ഗോയങ്കെ എന്നയാൾ ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോ 53,000ത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.
അജ്ഞാതയായ ഒരു സ്ത്രീയും കുറേ നായ്ക്കളുമാണ് വീഡിയോയിലുള്ളത്. യുവതിക്ക് ചുറ്റും നിന്നുകൊണ്ട് സ്‌നേഹം പ്രകടിപ്പിക്കുകയാണ്. യുവതിയും അവയെ സ്‌നേഹത്തോടെ തലോടുന്നതും വീഡിയോയിൽ കാണാം. ഈ സ്ത്രീ നായ്‌ക്കൾക്ക് ഭക്ഷണം നൽകാറുണ്ടായിരിക്കാമെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
ചില സമയങ്ങളിൽ മനുഷ്യരേക്കാൾ സ്‌നേഹവും നന്ദിയും മൃഗങ്ങൾക്കായിരിക്കുമെന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നു.നായയേക്കാൾ നന്ദിയുള്ള വേറെ ഏത് മൃഗമാണ് ഉള്ളതെന്ന് ചോദിക്കുന്നവരുമുണ്ട്.
I saw so many videos of #FriendshipDay, this one from @joedelhi takes the cake!
— Harsh Goenka (@hvgoenka) August 7, 2022
pic.twitter.com/gKwswx7ieC