mens-team

ഫ്ലോറിഡ: കോമൺവെൽത്ത് ഗെയിംസിലെ ക്രിക്കറ്റ് മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയാണ് ഇന്ത്യൻ വനിതാ താരങ്ങൾ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫെെനലിൽ കയറിയ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

162 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്ത് ശേഷിക്കെ 152ന് പുറത്താവുകയായിരുന്നു. അവസാന ആറോവറിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായതാണ് ജയസാദ്ധ്യതയുണ്ടായിരുന്ന മത്സരം കെെവിട്ട് പോയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമിമ എന്നിവർ മാത്രമേ ബാറ്റർമാരിൽ ഇന്ത്യയ്‌ക്കായി തിളങ്ങിയുള്ളൂ.

rohit-kaur

കഴിഞ്ഞ ദിവസം പുരുഷ ടീമിനും മത്സരമുണ്ടായിരുന്നു. വിൻഡീസിനെതിരെയായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ അനായാസം വിജയിച്ചു. ജയത്തോടെ 4-1 ന് പരമ്പര സ്വന്തമാക്കി.രോഹിത് ശർമ വിശ്രമിച്ച മത്സരത്തിൽ ഇന്ത്യയെ നയിച്ചത് ഹാർദിക് പാണ്ഡ്യയാണ്.

ഇപ്പോഴിതാ രോഹിത് ശർമയും സംഘവും മൊബെെലിൽ വനിതാ ടീമിന്റെ കളിയും കണ്ടിരിക്കുന്ന ചിത്രം വെെറലായിരിക്കുകയാണ്. ബി.സി.സി.ഐയാണ് ഫേസ്‌ബുക്കിലൂടെ ചിത്രം പങ്കുവച്ചത്. നിരവധി ആരാധക‌ർ ചിത്രത്തിന് കമന്റുമായി എത്തുന്നുണ്ട്.