
പൊതുസ്ഥലങ്ങളിൽ സിനിമാ താരങ്ങളെ കാണുമ്പോൾ അവരുടെ ആരാധകരുടെ പ്രതികരണങ്ങൾ പലപ്പോഴും വ്യത്യസ്തമാണ്. ചിലർ പരിസരം പോലും മറന്ന് പെരുമാറും. സൂക്ഷിച്ചില്ലെങ്കിൽ സൂപ്പർ താരങ്ങളുടെ ബോഡി ഗാർഡ്‌സിന്റെ കൈയിലെ ചൂടറിയും എന്നുപോലും ഫാൻ ബോയ്‌സ് ഓർക്കാറില്ല. ഇപ്പോഴിതാ ഷാരൂഖാന് എയർപോർട്ടിൽ നേരിടേണ്ടി വന്ന 'ഫാൻ ആക്രമണം' സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മുംബയ് എയർപോർട്ടിലായിരുന്നു സംഭവം. ഷാരൂഖിനൊപ്പം മക്കളായ ആര്യനും അബ്‌റാമും മാനേജർ പൂജ ദദ്‌ലാനിയും ഉണ്ടായിരുന്നു. അറൈവൽ ഗേറ്റിനടുത്തെത്തിയതും കിംഗ് ഖാനൊപ്പം സെൽഫിയെടുക്കാൻ ഒരു യുവാവ് എത്തി. പെട്ടെന്ന് അയാൾ താരത്തിന്റെ കൈയിൽ കടന്ന് പിടിക്കുകയായിരുന്നു. അസ്വസ്ഥനായ ഷാരൂഖ് പിന്നിലേക്ക് ചാഞ്ഞു. ഉടൻ തന്നെ ആര്യൻ അച്ഛന്റെ സഹായത്തിനെത്തുകയും കൈയിൽ പിടിച്ച് കാറിനടുത്തേക്ക് കൊണ്ടുവരികയും ചെയ‌്തു. തുടർന്ന് ഇരുവരും രണ്ടു കാറിലാണ് യാത്രയായത്.
Shah Rukh Khan returns to Mumbai with sons Aryan Khan and AbRam Khan. Watch: pic.twitter.com/EE17Ent4g7
— HT Entertainment (@htshowbiz) August 7, 2022
വമ്പൻ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് നിലവിൽ കിംഗ് ഖാൻ. രാജ്കുമാർ ഹിറാനിയുടെ ഡങ്കി, അറ്റ്‌ലിയുടെ ജവാൻ, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരോടൊപ്പം പത്താൻ എന്നിയാണ് സൂപ്പർതാരത്തിന്റെ വരാനിരിക്കുന്ന പ്രോജക്‌ടുകൾ.