vijay

കടുത്ത ആരാധകവൃന്ദമുള്ള തെലുങ്ക് താരമാണ് വിജയ് ദേവരകൊണ്ട. താരത്തിനെ കാണാനായി ആരാധകർ തടിച്ചുകൂടുന്നത് പതിവ് കാഴ്‌ചയാണ്. ഇപ്പോഴിതാ സ്വന്തം ആരാധകർ കാരണം പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് വിജയ് ദേവരകൊണ്ട.

താരത്തെ കാണാനായി ആരാധകർ തടിച്ചുകൂടിയതോടെയാണ് പരിപാടിയിൽ പങ്കെടുക്കാതെ വിജയ്ക്ക് തിരിച്ചുപോകേണ്ടി വന്നത്. പട്‌നയിലാണ് സംഭവം. 'തന്റെ പുതിയ ചിത്രമായ ലൈ​ഗറി'ന്റെ പ്രചരണാർത്ഥമാണ് വിജയ് കോളേജിലെത്തിയത്.

The excitement for Vijay Deverakonda and his film - #Liger is real 🔥
The mass superstar had to yet again leave a promotional event after there was a frenzy at a college in Patna, eager to meet the star himself! pic.twitter.com/9NIa1AddW2

— Ramesh Bala (@rameshlaus) August 6, 2022

ആയിരക്കണക്കിന് ആരാധകർ ഇരമ്പിയെത്തിയതോടെ ഇവരെ നിയയന്ത്രിക്കാൻ സംഘാടകർ പ്രയാസപ്പെട്ടു. ഇതോടെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി താരം ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ഫിലിം ട്രാക്കർ രമേഷ് ബാല സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മുംബയിൽ നടന്ന പ്രചരണ പരിപാടിയും ആരാധകരുടെ തള്ളിക്കയറ്റം കാരണം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

പുരി ജ​ഗന്നാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ലൈ​ഗർ. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക. ഓഗസ്റ്റ് 25 ന് ചിത്രം റിലീസ് ചെയ്യും.