
ഭൂമിയിലെ എത്ര ജീവജാലങ്ങളെ കുറിച്ച് നമുക്കറിയാം? അനവധി എന്നായിരിക്കും ഉത്തരമല്ലേ? എന്നാൽ നമുക്ക് ഇനിയും തിരിച്ചറിയാൻ കഴിയാത്ത, നമ്മൾ കണ്ടിട്ടില്ലാത്ത എത്രയോ ജീവികൾ ഈ ഭൂമിയിലുണ്ടാകും. വനാന്തരങ്ങളിലും, കടലിലും, പുഴയിലും , മലയിലുമെല്ലാം അത്തരത്തിൽ നിഗൂഡങ്ങളായ നിരവധി ജീവികളെ പലരും കണ്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ചിലരൊക്കെ അത്തരം കഥകൾക്ക് നിറം ചാർത്തി കൂടുതൽ ഭാവഭേദങ്ങൾ അവയ‌്ക്ക് നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ, അമേരിക്കയിൽ നിന്ന് പുതിയൊരു വാർത്ത കേൾക്കുകയാണ്.
ടെക്‌സസിലെ സാൻ ബെനിറ്റോയിലാണ് സംഭവം. നദിയിൽ മത്സ്യബന്ധനത്തിനിറങ്ങി രണ്ടു പേർ ഒരു ഭീകരജീവിയെ കണ്ടുവത്രേ. നായയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള സത്വത്തെ. നദിയുടെ അങ്ങേക്കരയിൽ പുൽത്തകിടിയോട് ചേർന്ന് കാണപ്പെട്ടന്ന ജീവിയുടെ അവ്യക്തമായ ചിത്രം ഞൊടിയിൽ അവർ പകർത്തി. തന്നെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പിൻകാലുകൾ ഉയർത്തി നോക്കിയതിന് ശേഷം സത്വം ഓടിയകന്നു.
എന്നാൽ ഇത്തരത്തിലുള്ള വാർത്തകളൊക്കെ തട്ടിപ്പാകാമെന്ന് പറയുകയാണ് കഥാകാരനായ ആൻഡ് മഗ്രാത്ത്. ഒരു അടിസ്ഥാനവുമില്ലാത്ത ചില ചിത്രങ്ങൾ പ്രചരിപ്പിച്ചതുകൊണ്ടു മാത്രം ഇതൊന്നും വിശ്വസിക്കാനാകില്ലെന്നും മഗ്രാത്ത് പറയുന്നു.