ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരിക്കുക ആണ് അഫ്ഗാന്‍. ഈ സഹായ അഭ്യത്ഥനയ്ക്ക് പ്രത്യേക ചില കാര്യങ്ങള്‍ ഉണ്ട്. അഫ്ഗാന് അറിയാം ഇന്ത്യ തങ്ങളുടെ മുന്നിൽ കൈനീട്ടുന്നവരെ ഒരിക്കലും വെറും കൈയ്യോടെ മടക്കി അയയ്ക്കില്ല എന്ന് കാരണം അഫ്ഗാനിലെ എല്ലാ പ്രതി സന്ധി കാലത്തും ഇന്ത്യ അവരുടെ കൈത്താങ്ങായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മരുന്ന് നല്‍കിയും യുദ്ധവിമാനങ്ങള്‍ നല്‍കിയും ധാന്യ കയറ്റുമതി ചെയ്തും സാമ്പത്തിക സഹായം വിതരണം ചെയ്തും ഒക്കെ ഇന്ത്യ അഫ്ഗാനെ കൈ പിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്. ഈ അഫ്ഗാനിസ്ഥാനെ നിലവിലെ അവസ്ഥയില്‍ നിന്നു കര കയറ്റുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനും ഇന്ത്യന്‍ സഹായം ആവശ്യമാണെന്ന് ഹഖാനി നെറ്റ്വര്‍ക് ഭീകര സംഘടനയുടെ നേതാവും ഇപ്പോള്‍ താലിബാന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനി.