
തിരുവനന്തപുരം: ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഓഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ച അയ്യങ്കാളി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ദേശീയ പുരസ്കാര ജേതാവായ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും.
പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ മന്ത്രിമാരായ വി ശിവൻ കുട്ടി, ആന്റണി രാജു , ജി ആർ അനിൽ എന്നിവർ നിർവഹിക്കും. നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.