
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 9 - 1197 കർക്കടകം 24,ചൊവ്വാഴ്ച. (മദ്ധ്യാഹ്ന ശേഷം 12 മണി 17 മിനിറ്റ് 18 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)
അശ്വതി: യോഗ്യതക്കനുസരിച്ചുള്ള ജോലിക്ക് സാദ്ധ്യതയുണ്ട്, വാഹനയോഗം, വിദേശയാത്ര എന്നിവക്ക് യോഗമുണ്ട്, സന്താനത്തിന് ജോലി ലഭിക്കാൻ ഇടയുണ്ട്, ചെറിയ രീതിയിലെങ്കിലും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
ഭരണി: ധനസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാകും, മുടങ്ങിക്കിടക്കുന്ന ഗൃഹനിർമാണം പുനരാരംഭിക്കും, കരാർ ജോലിയിൽ ഉള്ളവർക്ക് അനുകൂല സമയമാണ്, സ്ഥാനക്കയറ്റത്തിനോ സ്ഥലം മാറ്റത്തിനോ സാദ്ധ്യതയുണ്ട്, ശ്രമം നടത്തുകയാണെങ്കിൽ ജീവിത പങ്കാളിക്ക് ജോലി ലഭിച്ചേക്കും.
കാർത്തിക: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അനുകൂല കാലയളവാണ്, ഉത്തരവാദിത്തങ്ങൾ കൂടും, അനുമോദനങ്ങൾ അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും, വസ്തു വിൽക്കുന്നതിൽ ലാഭം പ്രതീക്ഷിക്കാം, പ്രേമ കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം.
രോഹിണി: നാടു വിട്ടുപോയ സുഹൃത്തുക്കളോ ബന്ധുക്കളോ തിരിച്ച് വരുന്നതിന് യോഗം കാണുന്നു, ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം,സന്താനയോഗത്തിന് ശ്രമിക്കുന്നവർക്ക് സന്തോഷ വാർത്ത പ്രതീക്ഷിക്കാം, ജോലിയിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുന്നതിനോ ഗുണകരമായ മറ്റേതെങ്കിലും ജോലി ഏറ്റെടുക്കുന്നതിനോ യോഗമുണ്ട്.
മകയിരം: പുതിയ വീട്, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങാൻ സാധിക്കും, പ്രേമ വിജയം പ്രതീക്ഷിക്കാം, രാഷട്രീയം, സിനിമാ എന്നി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ കാലമാണ്, കാര്യവിജയം, അന്നലാഭം എന്നിവ പ്രതീക്ഷിക്കാം, പ്രണകാര്യത്തിൽ വിജയം.
തിരുവാതിര: കാര്യവിജയം, അന്നലാഭം എന്നിവ പ്രതീക്ഷിക്കാം, പ്രണകാര്യത്തിൽ വിജയം നേടുന്നതിനും അനുകൂല സമയമാണ്, നല്ല സുഹൃത്തുക്കളെ അപ്രതീക്ഷിതമായി ലഭിക്കും ബിസിനസ് ആരംഭിക്കാൻ ഇടയുണ്ട്, സ്ഥാനക്കയറ്റത്തിനോ സ്ഥലം മാറ്റത്തിനോ സാദ്ധ്യതയുണ്ട്.
പുണർതം: പലവിധത്തിൽ യാത്രകൾ ചെയ്യേണ്ടതായി വരും എന്നാൽ യാത്രകൾ സാമ്പത്തികമായും അല്ലാതെയും ലാഭമായിരിക്കും, വിവാഹയോഗം, വാഹനയോഗം എന്നിവ പ്രതീക്ഷിക്കാം, പ്രായമായവർക്ക് പെൻഷൻ ലഭിക്കാൻ സാദ്ധ്യതയുണ്ട്, ദൂരദേശത്ത് നേതൃസ്ഥാനത്ത് നിൽക്കുന്നവർക്ക് കുറച്ച് ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും.
പൂയം: ധനവരവിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഭാഗ്യ വർദ്ധനവ് ഉണ്ടാകും, നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ അവസ്ഥ പ്രതീക്ഷിക്കാം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, അയൽ സംസ്ഥാനത്തോ അയൽ ജില്ലകളിലോ ജോലിക്ക് സാദ്ധ്യതയുണ്ട്.
ആയില്യം: കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യുന്നതിന് സാദ്ധ്യതയുണ്ട്, എടുത്തുചാട്ടം, കുറ്റം പറച്ചിൽ എന്നിവ ഒഴിവാക്കാൻ ശ്രമിക്കണം,വരുമാനം കൂടുന്നതിനനുസരിച്ച് ചെലവ് വർദ്ധിക്കും, അതുകൊണ്ട് തന്നെ ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതാണ്, ഉദ്യോഗസ്ഥലത്ത് ചില പ്രശ്നങ്ങൾക്കോ വീഴ്ചകൾക്കോ സാദ്ധ്യതയുണ്ട്.
മകം: അയൽക്കാരുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കും, അധികാര സ്ഥാനത്തുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും, എല്ലാം തികഞ്ഞു എന്ന ഭാവം തിരിച്ചടികൾക്ക് കാരണമായേക്കും, അശ്രദ്ധമൂലം ആശുപത്രിവാസം വേണ്ടി വന്നേക്കും, സാമ്പത്തിക ക്ലേശങ്ങൾ അനുഭവപ്പെടും.
പൂരം: രോഗങ്ങൾ അലട്ടാൻ ഇടയുണ്ട്. വസ്തു, ആഭരണം എന്നിവ വിറ്റ് കടം വീട്ടേണ്ടതായി വന്നേക്കും, അഗ്നി, ആയുധം, ശത്രുക്കളെ കൊണ്ടുള്ള അപകടങ്ങൾ എന്നിവക്ക് സാദ്ധ്യതയുണ്ട്, അനാവശ്യ യാത്രകൾ ഉണ്ടായേക്കും.
ഉത്രം: ആശുപത്രി വാസത്തിന് യോഗമുണ്ട്, ചെലവ് വർദ്ധിച്ചേക്കും, ഓർമക്കുറവ് ശ്രദ്ധിക്കണം. മദ്ധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവും, കൃഷി, പാചകം, എന്നിവയിൽ താൽപര്യം കൂടും,വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.
അത്തം: തൊഴിൽമേഖല സംബന്ധമായി ധനലാഭം,സന്താനത്തിന് പുതിയ തൊഴിൽ ലഭിക്കാൻ ഇടയുണ്ട്, വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല കാലമാണ്, ആഡംബര വസ്തുക്കളോട് താൽപര്യം കൂടാൻ ഇടയുള്ളതിനാൽ സാമ്പത്തിക നഷ്ടം ഉണ്ടായേക്കും.
ചിത്തിര: അന്യദേശത്ത് വസ്തു വീട് എന്നിവ വാങ്ങുന്നതിന് യോഗം കാണുന്നു, ബാധ്യതകൾ കൂടിയേക്കും. എന്നാൽ അതിനനുസരിച്ച് വരുമാനം വർദ്ധിക്കും, പുരസ്ക്കാരങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രമോഷനുള്ള സാദ്ധ്യതയുണ്ട്.
ചോതി: ശമ്പള കുടിശിക ലഭിക്കും. കളത്രഭാഗ്യത്തിന് യോഗം കാണുന്നു,സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം, സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത ലഭ്യമാകും, സന്താനങ്ങൾക്ക് പഠന മികവുണ്ടാകും.
വിശാഖം: ഇഷ്ടക്കാരിൽ നിന്നും സമ്മാനം ലഭിക്കാൻ അവസരം, ധനപരമായി നേട്ടം പ്രതീക്ഷിക്കാം, സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ വിജയങ്ങൾ പ്രതീക്ഷിക്കാം, അന്നലാഭം കാണുന്നു. കുടുംബത്തിൽ നിന്നും പ്രണയിതാക്കൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.
അനിഴം: ആഭരണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ ഇടയുണ്ട്, നിശ്ചയം വരെയെത്തിയ വിവാഹ ബന്ധത്തിൽ തടസം നേരിട്ടേക്കാം, സഹോദരങ്ങൾ കാരണം ചില വിഷമതകൾ നേരിട്ടേക്കാം, വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് നഷ്ടം നേരിടാൻ ഇടയുണ്ട്, അധികാര സ്ഥാനത്തിരിക്കുന്നവർക്ക് അപാകതകളോ വീഴ്ചകളോ സംഭവിച്ചേക്കാം.
തൃക്കേട്ട: വന്യജീവികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടേക്കാം, അനാവശ്യകാര്യങ്ങളിൽ പഴി കേൾക്കാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം, യാത്രാ ക്ലേശങ്ങൾക്ക് സാദ്ധ്യതയുണ്ട്, ലോൺ എടുക്കേണ്ട സാഹചര്യം വന്നേക്കും, പ്രായോഗിക ബുദ്ധി കുറയും, പിടിവാശി വർദ്ധിക്കാൻ ഇടയാകും.
മൂലം: തർക്കങ്ങൾ പരിഹരിക്കാനാകും, അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവസരം ലഭിക്കും, സ്വദേശത്ത് ജോലിക്ക് സാദ്ധ്യത കാണുന്നു,ഓഹരി സംബന്ധമായ കാര്യങ്ങളിൽ സാമ്പത്തിക നേട്ടം ഉണ്ടാകും, കടം കൊടുത്ത പണം തികികെ ലഭിക്കാൻ ഇടയുണ്ട്,കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യുന്നതിന് സാദ്ധ്യതയുണ്ട്.
പൂരാടം: പുതിയതോ പഴയതോ ആയ വാഹനം സ്വന്തമാക്കാൻ സാദ്ധ്യത കാണുന്നു, കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കാൻ ഇടയുണ്ട്, സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത പ്രതീക്ഷിക്കാം, ഓഫീസുമായി ബന്ധപ്പെട്ട് യാത്രാ സഹായങ്ങൾ ലഭിച്ചേക്കും, ഗുണപ്രദം അല്ലാത്ത ജോലി ഒഴിവാക്കി മറ്റൊന്ന് കണ്ടെത്താൻ ഉള്ള സാദ്ധ്യത കാണുന്നു.
ഉത്രാടം: ചെറിയ അസുഖങ്ങൾ പോലും നിസാരമായി തള്ളിക്കളയാതെ വളരെയധികം ശ്രദ്ധിക്കണം, സന്താനത്തിന് പഠനം, വിവാഹം, വിദേശത്ത് ജോലി എന്നിവക്ക് സാദ്ധ്യതയുണ്ട്, ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പുകൾക്ക് അർഹത നേടാനാകും, ബന്ധുബലം വർദ്ധിക്കും,
ധനവരവിൽ മികച്ച രീതിയിലുള്ള മാറ്റം പ്രതീക്ഷിക്കാം.
തിരുവോണം: ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കാനാവും, നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്, നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തുക്കൾ തിരിച്ചു പിടിക്കാനാകും, ഓഫീസിലോ വീട്ടിലോ മോഷണ ശ്രമം ഉണ്ടാകാൻ ഇടയുള്ളയുള്ളതിനാൽ ശ്രദ്ധിക്കണം.
അവിട്ടം: കുടുംബത്തിൽ നിന്നും അടിയന്തരമായി ധന സഹായം ലഭിക്കാൻ യോഗം കാണുന്നു, പുതിയ സുഹൃത്തുക്കളെ ലഭിച്ചേക്കും. ഏജൻസി ഇടപാടുകളിൽ നേട്ടമുണ്ടാക്കാനാകും, സ്ഥാനക്കയറ്റം ,പ്രശസ്തി, വസ്ത്ര-അന്ന ലാഭം എന്നിവ പ്രതീക്ഷിക്കാം, സുഹൃത്തുക്കൾക്ക് വേണ്ടി അവർക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യും.
ചതയം: കേസു വഴക്കുകൾ ഒത്തു തീർപ്പാകും, കുടുംബ സ്വത്തിൻ്റെ കാര്യത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം, ബന്ധുക്കളുടെ വിയോഗം വേദയുണ്ടാക്കിയേക്കും, ബിസിനസിൽ അഴിച്ചുപണി നടത്തുന്നത് വഴിത്തിരിവാകാൻ ഇടയുണ്ട്, മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സാദ്ധ്യതയുണ്ട്.
പൂരുരുട്ടാതി: സന്താനങ്ങളെക്കൊണ്ട് ഭാഗ്യം, സന്താനത്തിൻ്റെ സാമ്പത്തികത്തിൽ വീടോ വസ്തുവോ വാങ്ങിക്കുന്നതിന് യോഗം, വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണ്, ധാരാളം യാത്രകൾ സംഘടിപ്പിക്കാനാകും, പഴയ വാഹനം മാറി പുതിയത് വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു.
ഉത്രട്ടാതി: ജോലി നഷ്ടപ്പെടുന്നതിനുള്ള സാദ്ധ്യത കാണുന്നു, കടം വാങ്ങേണ്ട സാഹചര്യമുണ്ടാകും, ശത്രുക്കൾ വർദ്ധിക്കേക്കും. സ്ഥാനചലനത്തിനും സാദ്ധ്യത കാണുന്നുണ്ട്, നറുക്കെടുപ്പുകളിൽ ചെറിയ ചില സമ്മാനങ്ങൾ ലഭിക്കുന്നതിന് യോഗം കാണുന്നു.
രേവതി: തൊഴിലിൽ മേന്മ പ്രതീക്ഷിക്കാം, മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് ചെയ്ത് പ്രശംസ നേടാനാകും, ഉറക്കക്കുറവ് സാരമായി ഉണ്ടാകും, ജോലിഭാരം കൂടാൻ ഇടയുണ്ട്, ചില വിവാദങ്ങൾ ഉണ്ടായേക്കാം, എന്നാൽ അവയെല്ലാം പരിഹരിച്ചു പോകാനുള്ള സാദ്ധ്യതകളും കാണുന്നു.