p

കൽപ്പറ്റ: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ ദുരൂഹ മരണത്തിൽ മൂന്നു പേർ കൽപ്പറ്റ സി.ജെ.എം കോടതിയിൽ കീഴടങ്ങി. വൈത്തിരി സ്വദേശി കൊടുങ്ങയി പറമ്പിൽ മിസ്‌ഫർ (28), റിപ്പൺ സ്വദേശി പാലക്കണ്ടി ഷാനവാസ് (32), കൊടുവള്ളി സ്വദേശി കളത്തിങ്കൽ ഇർഷാദ് (37) എന്നിവരാണ് കീഴടങ്ങിയത്.

പ്രതികളെ കേസ് നടക്കുന്ന അധികാരപരിധിയിലെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് മേധാവിക്ക് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.ആർ. സുനിൽകുമാർ ഉത്തരവിട്ടു. കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവ്. പ്രതികളെ പൊലീസ് സുരക്ഷയിൽ കൊണ്ടുപോകണം. ഇർഷാദിനെ സ്വർണക്കടത്ത് സംഘം വയനാട്ടിലേക്കാണ് തട്ടിക്കൊണ്ടു വന്നത്.

ഇ​ർ​ഷാ​ദി​ന്റെ​ ​മ​ര​ണം​:​ഹ​ർ​ജി​യി​ലെ
ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ചു

കൊ​ച്ചി​:​ ​സ്വ​ർ​ണ​ക്ക​ട​ത്തു​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കോ​ഴി​ക്കോ​ട് ​പെ​രു​വ​ണ്ണാ​മൂ​ഴി​ ​സ്വ​ദേ​ശി​ ​ഇ​ർ​ഷാ​ദി​ന്റെ​ ​മൃ​ത​ദേ​ഹം​ ​കൊ​യി​ലാ​ണ്ടി​ ​കൊ​ടി​ക്ക​ൽ​ ​ബീ​ച്ചി​ൽ​നി​ന്ന് ​ക​ണ്ടെ​ത്തി​യെ​ന്നും​ ​കേ​സി​ൽ​ ​നാ​ലു​പേ​രെ​ ​അ​റ​സ്റ്റു​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും​ ​പൊ​ലീ​സ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​ർ​ഷാ​ദി​നെ​ ​ക​ണ്ടെ​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മാ​താ​വ് ​ന​ഫീ​സ​ ​ന​ൽ​കി​യ​ ​ഹേ​ബി​യ​സ് ​കോ​ർ​പ്പ​സ് ​ഹ​ർ​ജി​യി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​ ​അ​വ​സാ​നി​പ്പി​ച്ചു.

ദു​ബാ​യി​ൽ​നി​ന്ന് ​നാ​ട്ടി​ലേ​യ്ക്ക് ​മ​ട​ങ്ങി​യെ​ത്തി​യ​ ​ഇ​ർ​ഷാ​ദ് ​മേ​യ് 23​ന് ​വൈ​ത്തി​രി​യി​ലേ​ക്ക് ​ജോ​ലി​ക്കു​പോ​യ​ശേ​ഷം​ ​കാ​ണാ​താ​യെ​ന്നാ​ണ് ​മാ​താ​വ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തി​ന് 12​ദി​വ​സം​ ​മു​മ്പു​ത​ന്നെ​ ​ഇ​ർ​ഷാ​ദ് ​മ​രി​ച്ചെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​ലെ​ ​ക​ണ്ണി​യാ​യി​രു​ന്നു​ ​ഇ​ർ​ഷാ​ദ്.​ ​ഗ​ൾ​ഫി​ൽ​നി​ന്ന് ​ക​ട​ത്തി​യ​ ​സ്വ​ർ​ണം​ ​ഇ​ർ​ഷാ​ദ് ​മ​റ്റാ​ർ​ക്കോ​ ​ന​ൽ​കി​ ​പ​ണം​വാ​ങ്ങി​ ​സ്വ​ന്തം​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​വി​നി​യോ​ഗി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​പ്ര​തി​ക​ൾ​ ​ഇ​യാ​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ​പെ​രു​വ​ണ്ണാ​മൂ​ഴി​ ​സി.​ഐ​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.