p

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വർഷത്തെ പി.ജി പ്രോഗ്രാമുകളിലേയ്ക്കുളള ഓൺലൈൻ രജിസ്‌ട്രേഷൻ 12 വരെ നീട്ടി. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in

സി.എച്ച്.എം.എം. ചാവർകോട് ആർട്സ് ആന്റ് സയൻസ് കോളേജിൽ എം.എ. ഇംഗ്ലീഷ് കോഴ്സ് ഉൾപ്പെടുത്തി. നിലവിൽ ഓപ്ഷൻ സമർപ്പിച്ചവർക്ക് ഈ കോഴ്സുകൂടി ഉൾപ്പെടുത്താനും രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് വീണ്ടും അപേക്ഷിക്കുകയും ചെയ്യാം.


 ഒന്നാം വർഷ ബി.എഡ് പ്രവേശനം

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ./ സ്വാശ്രയ കോളേജുകളിലും ഒന്നാം വർഷ ബി.എഡ് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ 16 വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

 പരീക്ഷാഫലം

2022 മാർച്ചിൽ നടത്തിയ എം.ഫിൽ. അറബിക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ (2020 - 21 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 പുതുക്കിയ ടൈംടേബിൾ

കേരളസർവകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർസയൻസ് (എസ്.ഡി.ഇ.- 2017 അഡ്മിഷന് മുൻപ്) 2003 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ആഗസ്റ്റ് 2 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിലെയും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിലേയും മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 11ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

 പരീക്ഷാഫീസ്

കേരളസർവകലാശാല സെപ്തംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി 2017 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സി.​യു.​ടി​ ​പി.​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ
സെ​പ്‌​തം​ബ​ർ​ ​ഒ​ന്നു​ ​മു​തൽ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള​ ​പി.​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​സെ​പ്തം​ബ​ർ​ ​ഒ​ന്നി​ന് ​തു​ട​ങ്ങും.​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​യും​ ​വൈ​കി​ട്ട് 3​ ​മു​ത​ൽ​ 5​ ​വ​രെ​യും​ ​ര​ണ്ടു​ ​ഷി​ഫ്റ്റു​ക​ളി​ലാ​ണ് ​പ​രീ​ക്ഷ.​ ​എ​ൻ.​ടി.​എ​ ​(​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​)​ ​ആ​ണ് ​പ​രീ​ക്ഷ​ക​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​വി​ശ​ദ​മാ​യ​ ​പ​രീ​ക്ഷാ​ടൈം​ടേ​ബി​ളും​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡും​ ​c​u​e​t​ ​n​t​a.​n​i​c.​i​n​ ​എ​ന്ന​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.
ഇ​ന്ത്യ​യി​ലെ​ 500​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​ഇ​ന്ത്യ​യ്‌​ക്ക് ​പു​റ​ത്തു​ള്ള​ 13​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​ഏ​ക​ദേ​ശം​ 3.57​ ​ല​ക്ഷം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​യാ​ണ് ​(​സി.​ബി.​ടി​)​ ​ന​ട​ത്തു​ന്ന​ത്.​ ​സെ​പ്തം​ബ​ർ​ ​ഒ​ന്നു​മു​ത​ൽ​ 11​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​എ​ട്ടാം​ ​തീ​യ​തി​ ​പ​രീ​ക്ഷ​ ​ഇ​ല്ല.