
ന്യൂഡൽഹി: ആഗസ്റ്റ് 12, 13, 14 തീയതികളിൽ നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷ മാറ്റിവച്ചു. ഈ പരീക്ഷ സെപ്തംബർ 20 നും 30 നും ഇടയിൽ നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഡിസംബർ 2021, ജൂൺ 2022 വർഷത്തെ പരീക്ഷകൾ ജൂലായ് 9,11,12 തീയതികളിൽ നടത്തിയിരുന്നു. 225 നഗരങ്ങളിൽ 310 പരീക്ഷാകേന്ദ്രങ്ങളിലായി 33 വിഷയങ്ങളായി ആദ്യഘട്ട പരീക്ഷ പൂർത്തീകരിച്ചിരുന്നതായും രണ്ടാംഘട്ട പരീക്ഷയിൽ 64 വിഷയങ്ങളാണുള്ളതെന്നും യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ പറഞ്ഞു.