
കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി
അവസാന ദിനം ഇന്ത്യയ്ക്ക് നാല് സ്വർണം
ബാഡ്മിന്റണിൽ പി.വി സിന്ധുവിനും ലക്ഷ്യ സെന്നിനും
സ്വാതിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിനും സ്വർണം
ടേബിൾ ടെന്നിസിൽ ശരത് കമലിന് സ്വർണം
ബർമിംഗ്ഹാം: കായിക ലോകത്ത് മലയാളിപ്പെരുമ ആകാശത്തോളം ഉയർന്ന ഇരുപത്തിരണ്ടാം കോമൺവെൽത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് നാലു സ്വർണം. ഇതോടെ 22 സ്വർണം ഉൾപ്പെടെ 61 മെഡലുകളുമായി ഇന്ത്യ നാലാമതെത്തി.
ബാഡ്മിന്റണിൽ ഇന്നലെ നടന്ന മൂന്ന് ഫൈനലുകളിലും ഇന്ത്യ സ്വർണം നേടി. പുരുഷ സിംഗിൾസിൽ ലക്ഷ്യസെന്നും വനിതാ സിംഗിൾസിൽ പി.വി സിന്ധുവും പുരുഷ ഡബിൾസിൽ സ്വാതിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യവുമാണ് പൊന്നണിഞ്ഞത്.ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ അചന്ത ശരത് കമൽ സ്വർണവും ജി. സത്യൻ വെങ്കലവും സ്വന്തമാക്കി. പുരുഷ ഹോക്കിയിൽ മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്പൻ തോൽവിയോടെ ഇന്ത്യ വെള്ളിയിൽ ഒതുങ്ങി.
മെഡലിൽ ഇന്ത്യ 4-ാമത്
22 സ്വർണം
16 വെള്ളി
23 വെങ്കലം
ആകെ നേടിയത് -61മെഡൽ
2018ൽ മൂന്നാം സ്ഥാനം
ആകെ നേടിയത് - 66 മെഡൽ
16-
കഴിഞ്ഞ തവണ 16 മെഡലുകൾ കിട്ടിയ ഷൂട്ടിംഗ് ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ഒഴിവാക്കിയത് ആകെ മെഡലുകളിൽ ഇന്ത്യയ്ക്ക് കുറവായി.
ടോപ് ഫൈവ്
(രാജ്യം, സ്വർണം,വെള്ളി, വെങ്കലം,ആകെ എന്ന ക്രമത്തിൽ)
1.ആസ്ട്രേലിയ - 67-57-54-178
2. ഇംഗ്ലണ്ട് -57-66-53-176
3.കാനഡ-26-32-34-92
4. ഇന്ത്യ-22-16-23-61
5.ന്യൂസിലാൻഡ് 20-12-17-49