
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി പ്രകാരം സർക്കാർ കെയർഹോം ആയ പുലയനാർകോട്ടയിലെ വൃദ്ധസദനത്തിൽ പച്ചക്കറി- ഫലവർഗ തോട്ടം ഒരുക്കുന്നതിന് തയ്യാറായിരിക്കുകയാണ് ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജീവനക്കാർ. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഫെഡറേഷൻ സ്ഥാപക ദിനമായ ആഗസ്റ്റ് 10 ന് രാവിലെ 11. 30ന് കെയർ ഹോമിൽ വച്ചു നിർവഹിക്കും.
കെയർ ഹോമിൽ നൂറോളം നിവാസികളുണ്ട്. ജീവനക്കാരും കെയർ ഹോമിലെ നിവാസികളും ചേർന്നായിരിക്കും 2 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുക. വിവിധ തരം പച്ചക്കറി വിളകൾക്കൊ പ്പം ദീർഘകാല വിളകളാ യ പപ്പായ, മുരിങ്ങ, അഗത്തി, കറിവേപ്പില എന്നിവയും വിവിധ കിഴങ്ങുവർഗ്ഗവിളകളും കൃഷി ചെയ്യാനാണ് ഫെഡറേഷൻ ഉദ്ദേശിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ കെയർ ഹോമിലെ നിവാസികൾക്ക് ഒരു ഹോർട്ടികൾച്ചർ തെറാപ്പി എന്ന നിലയിൽ കൂടിയാണ് പദ്ധതി തുടങ്ങുവാൻ തീരുമാനിച്ചതെന്ന് കെ ജിഒ എഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് സജികുമാർ പറഞ്ഞു.