sanju-samson

മുംബയ്: ഏഷ്യാ കപ്പ് ടി ട്വന്റിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണിനെയും ഇഷാൻ കിഷനെയും ഒഴിവാക്കി. വിരാട് കൊഹ്‌ലി ഉൾപ്പെടെ നേരത്തെ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ എന്നീ യുവതാരങ്ങളെ സ്റ്റാൻഡ് ബൈ ആയും ടീമിൽ എടുത്തിട്ടുണ്ട്. റിഷഭ് പന്തിനെ കൂടാതെ വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കൊഹ്ലിയെ കൂടാതെ മുതിർന്ന താരമായ ആർ അശ്വിനും ടീമിലേക്ക് മടങ്ങി വന്നു.

🚨#TeamIndia squad for Asia Cup 2022 - Rohit Sharma (Capt ), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (wk), Dinesh Karthik (wk), Hardik Pandya, R Jadeja, R Ashwin, Y Chahal, R Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan.

— BCCI (@BCCI) August 8, 2022

അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവരെ പേസർമാരായും ഹാർദിക്ക് പാണ്ഡ്യയെ ആൾറൗണ്ടറായും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറം വേദനയെ തുടര്‍ന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രിത്ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിനുള്ള തയ്യാറെടുപ്പ് മുന്നിൽ കണ്ടാണ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ബി സി സി ഐ വൃത്തങ്ങൾ വെളിപ്പടുത്തി.

ബുമ്രയെ കൂടാതെ ഹർഷൽ പട്ടേലിനെയും പരിക്കിനെ തു‌ടർന്നാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇരുവരും നിലവിൽ ബംഗളൂരൂവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബിലിറ്റേഷനിലാണെന്ന് ബി സി സി ഐ അറിയിച്ചു.