kk

ഗ്ലാസ്ഗോ ∙ ഇന്ത്യയിൽ ഒരു അത്യാഡംബര ഫ്ലാറ്റ് വാങ്ങുന്ന വിലയയക്ക് ഒരു ദ്വീപ് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞാലോ. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ അഞ്ചു മുറികളുള്ള ഒരു വീടും ഹെലിപ്പാഡും ലൈറ്റ് ഹൗസും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടി ഉണ്ടെങ്കിലോ?, സംഗതി അടിപൊളി തന്നെ. സ്കോട്‌ലൻഡിലെ ദ്വീപായ പ്ലാഡ വാങ്ങുന്നവർക്കാണ് ഇത്തരം സൗകര്യം ലഭിക്കുന്നത്. 350000 യൂറോ അഥവാ മൂന്നുകോടിയോളം രൂപയാണ് ദ്വീപിന് വിലയിട്ടിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കിയുടെ വെബ്‌സൈറ്റിലാണ് വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

28 ഏക്കർ വരുന്ന ദ്വീപ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. 30 വർഷം മുൻപ് അറാൻ എസ്റ്റേറ്റ് ഫാഷൻ ഡിസൈനർമാരായ ഡെറിക്കിനും സാലി മോർട്ടനും വിറ്റതാണ് പ്ലാഡ ദ്വീപ്.

kk

സ്കോട്ട്‌ലൻഡ് തലസ്ഥാനമായ ഗ്ലാസ്‌ഗോയിൽ നിന്ന് 31 മൈലോളം അകലെയാണ് പ്ലാഡ ദ്വീു്. ബോട്ട് മാർഗവും ഹെലികോപ്ടർ വഴിയും ഇവിടെയെത്താം.