godfather

സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്ഫാദർ. അഞ്ഞൂറാന്റെയും മക്കളുടെയും അച്ചമ്മയുടെയും കഥ പറഞ്ഞ സിനിമ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ്.

എൻ എൻ പിള്ള, ഫിലോമിന, മുകേഷ്, കനക, ഇന്നസെന്റ്, ജഗദീഷ്, തിലകൻ, സിദ്ദിഖ്, ശങ്കരാടി,​ ഹരിശ്രീ അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിമേക്കുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം കൊച്ചുമിടുക്കന്മാർ. അഖിൽ മാടായി ആണ് റീമേക്ക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.


അഞ്ഞൂറാൻ ( എൻ എൻ പിള്ള), അച്ചാമ്മ (ഫിലോമിന) രാമനാഥൻ (മുകേഷ്) മാലു (കനക), സ്വാമിനാഥൻ (ഇന്നസെന്റ്), മായിൻകുട്ടി (ജഗദീഷ്), വീരഭദ്രൻ (സിദ്ദിഖ്) തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും കുട്ടികൾ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.