sithara

സിത്താര കൃഷ്ണ കുമാറിനെ പോലെ തന്നെ മകൾ സായു ഋതുവിനും ആരാധകരേറെയാണ്. സിത്താരയ്ക്കൊപ്പം പാട്ടുപാടുന്ന കുഞ്ഞുമണിയെന്ന സായുവിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മകൾ തനിക്കും ഭർത്താവിനുമെഴുതിയ കത്ത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗായിക.


അച്ഛനെയും അമ്മയേയും തനിക്ക് ഒരുപാടിഷ്ടമാണെന്നും വേഗം വീട്ടിലേക്ക് വരണമെന്നുമാണ് സായുവിന്റെ കത്തിലുള്ളത്. കവർ തുറന്ന് കത്ത് വായിക്കുന്ന വീഡിയോയാണ് സിത്താര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഈ മനോഹരമായ ചെറിയ അക്ഷരങ്ങളും സന്ദേശങ്ങളുമാണ് എന്നെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്നത്. എന്നോടുള്ള കരുതൽ ആണിത്. നീ എന്നെ ശാന്തയാക്കിയിരുത്തുന്നു... കുഞ്ഞുമണിയേ, നീ വളരാതിരിക്കൂ.' എന്ന അടിക്കുറിപ്പോടെയാണ് സിത്താര വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Sithara Krishnakumar (@sitharakrishnakumar)