ഫാമിലി ത്രില്ലർ ചിത്രത്തിന് ഗോവിന്ദ് വസന്തയുടെ സംഗീതം

ഇന്ദ്രൻസ്,  ജാഫർ ഇടുക്കി, ലുക് മാൻ, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ജാക്സൺ ബസാർ യൂത്ത്പേരാമ്പ്രയിൽചിത്രീകരണം ആരംഭിച്ചു. അനുരാഗകരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ എത്തി തമാശയിലൂടെ ശ്രദ്ധേയയായ ചിന്നു ചാന്ദ്നി ഭീമന്റെ വഴിക്കുശേഷം അഭിനയിക്കുന്ന ചിത്രമാണ് ജാക്സൺ ബസാർ യൂത്ത്.ടൊവിനോ തോമസ് നായകനായി അഭിനയിച്ച തല്ലുമാല ആണ് ലുക് മാനിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.പറവ, ഉണ്ട, അഞ്ചാം പാതിര ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് അഭിറാം.
ക്രോസ് ബോർഡർ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ഫാമിലി ത്രില്ലർ ചിത്രത്തിന് ഉസ്മാൻ മാരാത്ത് രചന നിർവഹിക്കുന്നു.
കോ പ്രൊഡ്യൂസർ-ഡോ. സൽമാൻ,അഹമ്മദ് ഷാഫി,അഡ്വ.സക്കറിയ.ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം (ഇമാജിൻ സിനിമാസ്), പി .ബി അനീഷ്, ഛായാഗ്രഹണം- കണ്ണൻ പട്ടേരി, സംഗീതം-ഗോവിന്ദ് വസന്ത,എഡിറ്റർ- അപ്പു ഭട്ടതിരി, കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീർ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സഞ്ജു അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അമീൻ അഫ്സൽ, ഷംസുദീൻഎം, പി .ആർ. ഒ- എ. എസ് ദിനേശ്.