astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 10 - 1197 കർക്കടകം 25 ബുധനാഴ്ച. (പുലർന്ന ശേഷം 9 മണി 39 മിനിറ്റ് 16 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം)

അശ്വതി: സാമ്പത്തിക ഇടപാടുകളിൽ നിന്നും സ്വയം അകന്നുനിൽക്കുക, പ്രൊഫഷണലുകൾക്ക് ചെറിയ യാത്രകള്‍ നടത്താന്‍ കഴിയും
ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഉദ്യോഗത്തിൽ നേട്ടങ്ങള്‍ ഉണ്ടാകും.

ഭരണി: വിദ്യാഗുണം ലഭിക്കും, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും, ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങൾ ലഭ്യമാകും. ജോലിസ്ഥലത്ത് പുതിയ ചുമതലകള്‍ കൈവരും.

കാര്‍ത്തിക:‍ എപ്പോഴും കര്‍മ്മ നിരതനായിരിക്കണം, അലസത കഷ്ടങ്ങള്‍ വരുത്തും, കുടുംബപരമായി അസ്വസ്ഥതകള്‍ ഉടലെടുക്കും,തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

രോഹിണി: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സ്ത്രീകള്‍ മൂലം മാനഹാനി സംഭവിക്കാം, അടുത്ത ബന്ധുക്കള്‍ ശത്രുക്കള്‍ ആകും, സര്‍പ്പ ദോഷം സംഭവിക്കാം.

മകയിരം:‍ ജീവിതത്തിലെ വിവിധ മേഖലകളിൽ പണം ചെലവഴിക്കേണ്ടി വരുന്നതിനാൽ പണത്തിന്റെ കുറവ് അനുഭവപ്പെടാം. കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാം സൂക്ഷിക്കുക.

തിരുവാതിര:‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്, പരിശ്രമങ്ങള്‍ ശരിയായ ലക്ഷ്യത്തില്‍ എത്തും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനം ഉണ്ടാകും, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം ആയിരിക്കും.

പുണര്‍തം: പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം, പ്രണയബന്ധം ശക്തമായിരിക്കും, സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും, പണം സമ്പാദിക്കാനുള്ള വഴികള്‍ മുന്നില്‍വരും.

പൂയം:‍ കഴിവുകളും ആത്മവിശ്വാസം വര്‍ദ്ധിക്കും, ജോലിസ്ഥലത്ത് ഉയര്‍ച്ച കാണും, വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയം സമ്മാനിക്കും, ചുമതലകള്‍ കൃത്യമായി നിറവേറ്റും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ആയില്യം:‍ കർമ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, ധനനേട്ടം, ഏകാഗ്രത വര്‍ദ്ധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും, വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം വളരും, ആരോഗ്യം ശ്രദ്ധിക്കുക.

മകം: വ്യവഹാരവിജയം, ദേവാലയ ദര്‍ശനം, കഠിനാധ്വാനം ഗുണം ചെയ്യും. സ്ഥാനക്കയറ്റത്തിന് സാദ്ധ്യതയുണ്ട്. റിസ്‌ക് എടുക്കാതിരിക്കുക, വിദ്യാത്ഥികള്‍ക്ക് സമയം നല്ലതാണ്.

പൂരം: പുതിയ അവസരങ്ങള്‍ കൈവരും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും, അകന്നു കഴിയുന്നവര്‍ക്ക് ഒന്നിക്കാന്‍ അവസരമുണ്ടാകും, സമൂഹത്തില്‍ സ്ഥാനവും അംഗീകാരവും വർദ്ധിക്കാനിടയുണ്ട്. മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം.

ഉത്രം: അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ല സമയം, ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും, പുതിയ വീട് ഭൂമി വാഹനം എന്നിവ വാങ്ങാൻ ആലോചിക്കും, ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.

അത്തം:‍ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, സ്ഥാനമാറ്റം, ധനനഷ്ടം, പണസംബന്ധമായി നിയമനടപടികൾ, ശത്രുക്കള്‍ വര്‍ദ്ധിക്കും, ആരെയും വിശ്വാസപൂര്‍വം ഒന്നും ഏൽപ്പിക്കരുത്.

ചിത്തിര: ജാമ്യം നില്‍ക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെ ഇരിക്കുക, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ധാരണയില്ലാത്ത സാമ്പത്തിക ഇടപാടുകളിലൂടെ ധന നഷ്ടമുണ്ടാക്കും.

ചോതി:‍ സന്താനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്, പ്രൊഫഷണലുകൾക്ക് ചെറിയ യാത്രകള്‍ നടത്താന്‍ കഴിയും,
ബിസിനസുകാർ പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ഒരു പുതിയ സേവനമോ ഉൽപ്പന്നമോ ആരംഭിക്കാൻ പദ്ധതിയിടുകയും ചെയ്തേക്കാം.


വിശാഖം: അടുത്ത ആളുകളിൽ നിന്നുള്ള അനാവശ്യമായ ഉപദേശം കാരണം ബിസിനസുകാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക, ആത്മവിശ്വാസം നഷ്ട്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍മൂലം അസ്വസ്ഥത.

അനിഴം:‍ ചില സാമ്പത്തിക പരിമിതികൾ നേരിടേണ്ടിവരും, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക, നിർണായക സമയങ്ങളില്‍ ആത്മ നിയന്ത്രണം‍ പാലിക്കുന്നതിനാൽ ആപത്തുകളില്‍ നിന്നും രക്ഷ.

കേട്ട:‍ ബന്ധുക്കളിൽ നിന്നുമുള്ള എതിര്‍പ്പുകളിൽ കരുതലോടെ ഇരിക്കുക, ആരോഗ്യപരമായി കരുതല്‍ വേണം, ആശയവിനിമയ വിടവ് ഒഴിവാക്കാൻ പ്രശ്നങ്ങൾ കുടുംബാംഗങ്ങളുമായി പങ്കിടുന്നത് തുടരുക.

മൂലം: ഔദ്യോഗിക കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തുകയും എല്ലാവരാലും അഭിമാനിക്കപ്പെടുകയും ചെയ്യും.

പൂരാടം:‍ വിദേശത്തേക്ക് പോകാൻ തയ്യാറുള്ളവർ കൂടുതൽ പരിശ്രമിക്കേണ്ടതായി വരും. വിമർശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം, സഹപ്രവർത്തകർ പിന്തുണയ്ക്കുകയും മുതിർന്നവർ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യും.

ഉത്രാടം: ആത്മവിശ്വാസം ജോലിസ്ഥലത്തെ ഏറ്റവും വലിയ സ്വത്തായിരിക്കും, ഉയർന്ന അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെ കഠിനാധ്വാനം ഫലം ചെയ്യും. യാത്രാഗുണം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

തിരുവോണം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, കുടുംബസുഖം, ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും കർശനമായ ഭക്ഷണ ക്രമം പിന്തുടരാൻ ശ്രമിക്കുകയും ചെയ്യും.

അവിട്ടം: കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ബിസിനസുകാർക്ക് പുതിയ ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം, അതിനാൽ അവർ ആക്ഷൻ പ്ലാൻ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണം.

ചതയം: സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ വിജയം നേടാനാകും, ബിസിനസുകാർ അവരുടെ പ്രോജക്ടുകളിലും മത്സരാർത്ഥികളെ വിജയിപ്പിക്കാനുള്ള ഇടപാടുകളിലും രഹസ്യാത്മകത ഉറപ്പാക്കേണ്ടതുണ്ട്. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖസൗകര്യങ്ങള്‍ ആനുഭവിക്കും.

പൂരുരുട്ടാതി:‍ കൃഷിയിൽ നിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി, തൊഴിലില്ലാത്തവർ കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ട്, വിവാഹത്തിന് യോഗ്യരായവർക്ക് ഒരു നല്ല വാർത്ത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തൃട്ടാതി: കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരക്കുള്ള ദിനചര്യയിൽ നിന്ന് സമയം ചെലവഴിക്കേണ്ടിവരാം. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.

രേവതി:‍ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും, പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പങ്കാളി വഞ്ചിച്ചേക്കാം. അതിനാൽ ഏതെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുമ്പോൾ, പേപ്പർ വർക്ക് നന്നായി പരിശോധിക്കുക.