arya

സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തന്റെ മുന്നിലെത്തുന്ന പരാതികളിൽ എടുത്ത തീരുമാനങ്ങളും, നഗരസഭയുടെ പദ്ധതികളെ കുറിച്ചുമെല്ലാം ആര്യ ഫേസ്ബുക്കിലൂടെ ജനങ്ങളുമായും സംവദിക്കാറുണ്ട്. ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബുദ്ധിമുട്ട് മേയറെ വാട്സാപ്പിലൂടെ അറിയച്ചയാൾക്ക് മറുപടി നൽകിയിരിക്കുയാണ് ഇപ്പോൾ മേയർ. രാധാകൃഷ്ണൻ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട് എന്ന തലക്കെട്ടിലാണ് ഉന്നയിച്ച പരാതി പരിഹരിച്ച വിവിരം മേയർ അറിയിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണൻ ചേട്ടൻ ശ്രദ്ധയിൽപ്പെടുത്തുന്നത് ഉടൻ പ്രശ്നം പരിഹരിക്കാൻ വേണ്ട നിർദ്ദേശം നൽകി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. പിന്നെ ഒരു കാര്യം നമ്മൾ തന്നെയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നത്, ഇനിയെങ്കിലും ജാഗ്രതപുലർത്തണം. നഗരസഭയുടെ മാലിന്യ സംസ്‌കരണ നിർദ്ദേശങ്ങൾ പാലിക്കണം ... പൊതു ഇടങ്ങൾ നമ്മടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും.