olivia

ലോസ്ആഞ്ചലസ് : പ്രശസ്ത ഹോളിവുഡ് നടിയും പോപ്പ് ഗായികയുമായ ഒലിവിയ ന്യൂട്ടൺ ജോൺ ( 73 ) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ തെക്കൻ കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. 1992ൽ തന്റെ 43 ാം വയസിൽ ഒലിവിയയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാൻസർ മുക്തയായെങ്കിലും 2013ൽ വീണ്ടും കാൻസർ കണ്ടെത്തി. നാലു വർഷങ്ങൾക്ക് ശേഷം കാൻസർ ബാധ ശരീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചു. കാൻസർ ബോധവത്കരണ പ്രവർത്തനങ്ങളിലും സന്നദ്ധസേവനങ്ങളിലും സജീവമായിരുന്നു ഒലിവിയ. നടൻ ജോൺ ട്രവോൾട്ടയ്ക്കൊപ്പം അഭിനയിച്ച ' ഗ്രീസ് ", ' ടു ഒഫ് എ കൈൻഡ് " എന്നിവയാണ് ഒലിവിയയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ. ഐ ഓണസ്റ്റ്‌ലി ലവ് യു, ഫിസിക്കൽ തുടങ്ങിയവയാണ് ഒലിവിയ ആലപിച്ച ഹിറ്റ് പാട്ടുകൾ.