devaswom-board

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങളിൽ പട്ടികജാതിക്ക് അർഹതപ്പെട്ട രണ്ടാം സംവരണ ഊഴം മുന്നാക്ക സംവരണത്തിനായി മാറ്റിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും ആൾ ഇന്ത്യ ബാക്ക്‌വേഡ് ക്ളാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ വി.ആർ.ജോഷി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിയമനങ്ങളിൽ പട്ടികജാതിക്ക് നീതി നിഷേധിക്കുന്നു. കൊച്ചി ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നാലാമത്തെ നിയമനത്തിന് അർഹതയുണ്ടായിട്ടും പട്ടികജാതിക്കാരൻ പുറന്തള്ളപ്പെട്ടു.

ഗുരുവായൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനിയർ നിയമനത്തിലും അട്ടിമറിനീക്കം നടക്കുന്നതായി കത്തിൽ പറയുന്നു.