yogi-adithyanath

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് സ്ഫോടനത്തിൽ വധിക്കുമെന്നുള്ള സന്ദേശം ലഭിച്ച സംഭവത്തിൽ ലക്‌നൗ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആഗസ്റ്റ് രണ്ടിനാണ് പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ വധഭീഷണി ലഭിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് സ്ഫോടനത്തിലൂടെ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു സന്ദേശം. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.

വധഭീഷണി മുഴക്കിയയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് മുന്നോടിയായി ലഭിച്ച വധഭീഷണിയെ പൊലീസ് ഗൗരവമായാണ് കണ്ടിരിക്കുന്നത്. നേരത്തെയും നിരവധി തവണ യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുണ്ടായിരുന്നു