niyamasabha

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് 'കേരളകൗമുദിയോട്" പറഞ്ഞു. 'നല്ല ആശയമാണ്. പക്ഷേ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതിനാലാണ് സഭ ചേരാത്തത്. സ്വാതന്ത്ര്യദിനത്തിൽ ഓരോ ജില്ലകളിലും ദേശീയപതാക ഉയർത്താൻ മന്ത്രിമാർക്ക് പോകേണ്ടതുണ്ട്. 14ന് അർദ്ധരാത്രി സമ്മേളനം നടത്തിയ ശേഷം പോവുകയെന്നത് സാദ്ധ്യമാണ്. പിന്നീട് സമ്മേളിക്കുന്നതിൽ അർത്ഥമില്ല."- സ്പീക്കർ വ്യക്തമാക്കി. കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സ്‌പീക്കർ.